തീപ്പന്തം കൊണ്ടുള്ള അഭ്യാസത്തിനിടെ പൊള്ളലേറ്റ കോളേജ് വിദ്യാര്‍ഥി മരിച്ചു

തീപ്പന്തം ഉപയോഗിച്ചുള്ള അഭ്യാസപ്രകടനത്തിന്റെ പരിശീലനത്തിനിടെ പൊള്ളലേറ്റ കോളേജ് വിദ്യാര്‍ഥി മരിച്ചു. ബേഡകം കാനത്തിലെ പരേതനായ ബാബുവിന്റെയും ലക്ഷ്മിയുടെയും മകന്‍ ശ്രീനാഥ് (മണി19) ആണ് മരിച്ചത്. കുണിയയിലെ ഉദുമ ഗവ. കോളേജ് ഒന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിയാണ്.
ഡിസംബര്‍ മൂന്നിന് ബേഡകം ഗാന്ധിനഗര്‍ വിജ്ഞാനേയ വ്യായാമശാലയില്‍ തീപ്പന്തംകൊണ്ടുള്ള അഭ്യാസപരിശീലനത്തിനിടയിലാണ് അപകടമെന്ന് ബേഡകം പോലീസ് പറഞ്ഞു. മംഗളുരുവിലെ സ്വകാര്യ ആസ്?പത്രിയില്‍ ചികിത്സയിലായിരുന്നു. താരംതട്ട ടാസ്‌ക് ക്ലബ്ബിലെ ഫുട്‌ബോള്‍ കളിക്കാരനാണ്. സഹോദരന്‍: ശ്രീനിത്ത് (വെല്‍ഡിങ് തൊഴിലാളി).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha