സംസ്ഥാനത്തെ എ ക്ലാസ് തിയറ്ററുകള്‍ സമരത്തില്‍, ക്രിസ്മസ് റിലീസുകള്‍ക്ക് വന്‍ തിരിച്ചടി

തിയറ്ററുകളില്‍ നിന്ന് സാംസ്‌കാരിക ക്ഷേമനിധിയിലേക്കുള്ള വിഹിതം ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ എ ക്ലാസ്സ് തിയറ്ററുകള്‍ അടച്ചിട്ടു. ഈയാഴ്ച മുതല്‍ തിയറ്ററുകളിലെത്താനിരിക്കുന്ന ക്രിസ്മസ് റിലീസുകള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് സമരം. അശാസ്ത്രീയമായ സെസ് പിരിച്ചെടുക്കല്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഏഴ് ചിത്രങ്ങളാണ് ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്താനിരിക്കുന്നു. 18നും 25നുമായാണ് പ്രധാന റിലീസുകള്‍. ചാര്‍ലി,സ്‌റ്റൈല്‍,ജോ ആന്‍ഡ് ദ ബോയ്,ടു കണ്‍ട്രീസ്,അടി കപ്യാരേ കൂട്ടമണി, തങ്കമകന്‍,ബാജിറാവു മസ്താനി എന്നിവയാണ് മലയാളത്തില്‍ നിന്നും അന്യഭാഷയില്‍ നിന്നുമുള്ള ചിത്രങ്ങള്‍.
തിയറ്ററുടമകളുടെ മേല്‍ അധികഭാര അടിച്ചേല്‍പ്പിക്കുന്നതാണ് സാംസ്‌കാരിക ക്ഷേമനിധിയിലേക്കുള്ള സെസ്. മൂന്ന് രൂപയാണ് ഒരു ടിക്കറ്റിന് മേല്‍ ഈടാക്കുന്നത്. തിയറ്ററുകള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന പരാതി ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഉന്നയിക്കുന്നുണ്ട്. സെസ് കൂടി ചുമത്തുമ്പോള്‍ പ്രേക്ഷകര്‍ സാധാരണ തിയറ്ററുകള്‍ ഉപേക്ഷിച്ച് മള്‍ട്ടിപ്‌ളെക്‌സിലേക്ക് പോകും.
തിയറ്ററുകളുടെ നിലനില്‍പ്പിന് വേണ്ടിയാണ് ഞങ്ങളുടെ സമരമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ക്രിസ്മസ് സീസണില്‍ തിയറ്ററുകള്‍ അടച്ചിട്ടാല്‍ വലിയ നഷ്ടമുണ്ടാവുക തിയറ്ററുകള്‍ക്ക് തന്നെയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ പ്രായോഗിക പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha