തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന വയോജന കമീഷന്‍ ചുമതലയേറ്റു.. വയോജനക്ഷേമരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമായി....

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന വയോജന കമീഷന്‍ ചെയര്‍പേഴ്‌സണായി കെ സോമപ്രസാദും, അംഗങ്ങളായി അമരവിള രാമകൃഷ്ണന്‍, ഇ എം രാധ, കെ എന്‍ കെ നമ്പൂതിരി, പ്രൊഫ. ലോപസ് മാത്യു എന്നിവരും ചുമതലയേറ്റു. വയോജനക്ഷേമരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച വലിയ സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമായി.
രാജ്യസഭാംഗം, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ സോമപ്രസാദ് ചെയര്‍പേഴ്സണ്‍ ആയ അഞ്ചംഗ കമീഷനാണ് സ്ഥാനമേറ്റത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങ് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയാണ് അമരവിള രാമകൃഷ്ണന്‍, വനിതാ കമീഷന്‍ മുന്‍ അംഗമാണ് ഇ എം രാധ, ഗ്രന്ഥകാരനും സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാണ് കെ എന്‍ കെ നമ്പൂതിരി (കെ എന്‍ കൃഷ്ണന്‍ നമ്പൂതിരി), മുന്‍ കോളേജ് അധ്യാപകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് - എം ജി സര്‍വ്വകലാശാലകളിലെ സിന്‍ഡിക്കേറ്റ് അംഗം തുടങ്ങി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് പ്രൊഫ. ലോപസ് മാത്യു.
അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങള്‍ സംബന്ധിച്ച വര്‍ധിച്ചുവരുന്ന ഉത്കണ്ഠകള്‍ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് കമീഷന്‍.
വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിനും അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായാണ് വയോജന കമീഷന്‍ നിലവില്‍ വരിക. അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളോടെയാണ് കമീഷന്‍ രൂപീകരിക്കപ്പെടുക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനായി കമീഷന് ചുമതലയുണ്ടാവും.
"
https://www.facebook.com/Malayalivartha