കേരളത്തിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ നടപടി കേരള ജനതയെ അപമാനിക്കുന്നതിന് തുല്ല്യമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരള ജനതയുടെ മുഴുവന്‍ ശബ്ദമാണ് മുഖ്യമന്ത്രി. ആര്‍. ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങില്‍ അദ്ധ്യക്ഷനായി നിശ്ചയിച്ച ശേഷം ഒഴിവാക്കുകയിരുന്നു പരിപാടിയില്‍ നിന്നും. വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശ പ്രകാരമായിരുന്നു മുഖ്യമന്ത്രിയെ ഒഴിവാക്കിയത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ നടപടിക്കെതിരെ ദേശിയ തലത്തില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വരാനാണ് കോണ്‍ഗ്രസ് നീക്കം. ഇന്നലെ പാര്‍ലമെന്റെിലും കോണ്‍ഗ്രസ് വിഷയം അവതരിപ്പിച്ചു. ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ നിരസിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha