താന്‍ ഭീക്ഷണിപ്പെടുത്തുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സോളാര്‍ കമ്മിഷനെ ഭീഷണിപ്പെടുത്തുകയോ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജു രാധാകൃഷ്ണന്റെ തെളിവെടുപ്പ് ആഘോഷമാക്കിയതിന് പോലീസിനെയും മാധ്യമങ്ങളെയും കടുത്ത ഭാഷയില്‍ കമ്മിഷന്‍ വിമര്‍ശിച്ചിരുന്നു. സംഭവം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയിപ്പെടുത്തിയപ്പോള്‍ പോലീസ് ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുകയും പോലീസിന് തെറ്റുപറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയുമാണ് ചെയ്തതെന്നും കമ്മിഷനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കൊലക്കേസ് പ്രതിയായ ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനായി കേരളത്തിന് പുറത്തേയ്ക്ക് കൊണ്ടുപോകുമ്പോള്‍ മതിയായ സുരക്ഷ ഒരുക്കേണ്ടത് കേരളാ പോലീസിന്റെ ചുമതലയാണ്. പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാന്‍ ഇടയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് സുരക്ഷ ഒരുക്കിയതെന്നും പ്രതി ചാടിപ്പോയിരുന്നുവെങ്കില്‍ പഴി പോലീസിനായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും ചെന്നിത്തല വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha