സൈനിക തലവന്മാരുടെ യോഗത്തില്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി പങ്കെടുക്കും

ദ്വിദിന സന്ദര്‍ശനത്തിനായി കേരളത്തില്‍ ഇന്ന് വൈകീട്ടോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച രാജ്യത്തെ സൈനിക തലവന്മാരുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും.
ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐ എന്‍ എസ് വിക്രമാദിത്യയിലാണ് സമ്മേളനം നടക്കുന്നത്. രാവിലെ 9.40 നു ആരംഭിക്കുന്ന രാജ്യത്തിന്റെ തന്ത്രപ്രധാനമായ വാര്‍മീറ്റിംഗ് ഉച്ചയ്ക്ക് ഒന്നേ കാല്‍ വരെ നീളും. ഇതാദ്യമായാണ് ഡല്‍ഹിക്ക് പുറത്ത് സൈനിക മേധാവിമാര്‍ സംയുക്ത യോഗം ചേരുന്നത്.
ഐ എന്‍ എസ് വിക്രമാദിത്യയില്‍ നടക്കുന്ന സംയുക്ത യോഗത്തിനു മുന്നോടിയായി നാവിക വിമാനത്താവളത്തില്‍ മൂന്ന് സേനകളും ചേര്‍ന്ന് നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ പ്രധാനമന്ത്രി പരിശോധിക്കും.
വാര്‍ റൂം മീറ്റിങ്ങില്‍ വരുംവര്‍ഷത്തെ സൈനിക വളര്‍ച്ചയേയും വികസനത്തേയും സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സൈനിക നീക്കങ്ങളുടെ പ്രധാന കേന്ദ്രമായി കൊച്ചിയെ മാറ്റുന്നത് സംബന്ധിച്ചും ചര്‍ച്ചയും നടന്നേക്കും.
വാര്‍ മീറ്റിങ്ങിനായി കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നുമെത്തിയ ഐ എന്‍ എസ് വിക്രമാദിത്യയ്ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഐ എന്‍ എസ് തരംഗിണിയും ഐ എന്‍ എസ് കൊച്ചിയും അടക്കമുള്ള അത്യാധുനിക സംവിധാനങ്ങളുള്ള കപ്പലുകളാണ് വിക്രമാദിത്യയ്ക്ക് സുരക്ഷയൊരുക്കുന്നത്.
നാവിക സേനയുടെ ഹെലികോപ്റ്ററുകളും സുരക്ഷ കര്‍ശനമാക്കാന്‍ രംഗത്തുണ്ട്. യോഗത്തെ തുടര്‍ന്ന് നാവികാഭ്യാസ പ്രകടനങ്ങളും അറബിക്കടലില്‍ അരങ്ങേറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha