അടൂര്‍ പെണ്‍ വാണിഭം സ്വമേധയാ കേസെടുത്ത് പട്ടികജാതി ഗോത്ര കമ്മീഷന്‍

അടൂരില്‍ പട്ടികജാതി വിദ്യാര്‍ത്ഥിനികളെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പട്ടികജാതി ഗോത്ര കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അന്വേഷണ പുരോഗതി അറിയിക്കാന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്ഥലം സന്ദര്‍ശിക്കുന്നതിനും പീഡനത്തിനിരയായവര്‍ക്ക് പീഡന നിരോധന നിയമപ്രകാരം അനുശാസിക്കുന്ന സാമ്പത്തിക സഹായം നല്‍കുന്നതിനും ജില്ലാ പട്ടികജാതി വികസന ആഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പട്ടികജാതിപട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം വകുപ്പ് (15) പ്രകാരം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാനും ജില്ലാ കളക്ടര്‍ക്കുള്ള കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha