മുഖ്യമന്ത്രിയെ ഒഴിവാക്കേണ്ടി വന്നതിന് ഉത്തരവാദി താന്‍ മാത്രമാണെന്ന് വെള്ളാപ്പള്ളി

ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കേണ്ടി വന്നതിന് ഉത്തരവാദി താന്‍ മാത്രമാണെന്നും സംഭവത്തില്‍ ബി.ജെ.പിയെ പഴിക്കേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍.
വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിമ അനാച്ഛാദന ചടങ്ങില്‍ ആമുഖ പ്രസംഗം മാത്രമായിരിക്കും താന്‍ നടത്തുക. ചടങ്ങിന് അധ്യക്ഷനുണ്ടാവില്ല. ഉമ്മന്‍ ചാണ്ടിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നതില്‍ തനിക്ക് വിഷമമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
15ഞഋഘഅഠഋഉ അഞഠകഇഘഋടപ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പി.കെ ഗുരുദാസന്‍പ്രതിമ അനാച്ഛാദന സമയത്ത് കെ.പി.സി.സി പ്രാര്‍ഥനാ സംഗമം നടത്തും\'കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ല സ്ഥാപിക്കുന്നത്\'വെള്ളാപ്പള്ളിയുടേത് ആര്‍.എസ്.എസ്സില്‍ ആളെ ചേര്‍ക്കുന്ന പാര്‍ട്ടിയെന്ന് ഉമ്മന്‍ചാണ്ടി വെള്ളാപ്പള്ളിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
മുഖ്യമന്ത്രിയെ ഒഴിവാക്കിയ ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സി.പി.എം നേതാവും കൊല്ലം എം.എല്‍.എയുമായ പി.കെ ഗുരുദാസന്‍ വ്യക്തമാക്കിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ പങ്കെടുക്കില്ലെന്നും മുഖ്യമന്ത്രിയെ അപമാനിച്ച നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ഗുരുദാസന്‍ പ്രസ്താവനയില്‍ അറിയിച്ചു. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കൊല്ലം മേയര്‍ അഡ്വ.രാജേന്ദ്ര ബാബുവും അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha