മോഡിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോഴായിരുന്നു ബ്ലോക്ക് പ്രസിഡന്റ് കെ.ആര്‍. രജീഷിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. നാവികസേനാ വിമാനത്താവളത്തിന്റെ ഗേറ്റിലേക്കായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം.
രജീഷ് അടക്കം പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആര്‍. ശങ്കര്‍ പ്രതിമാ അനാവരണ പരിപാടിയില്‍നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി പ്രകടനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha