മോഡിയുടെ പൊതുപരിപാടിയില്‍ പരിഭാഷകസ്ഥാനത്തുനിന്ന് കെ. സുരേന്ദ്രനെ മാറ്റി

കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂരിലെ പൊതുപരിപാടിയില്‍ പരിഭാഷകസ്ഥാനത്തുനിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ മാറ്റി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ തുടക്കത്തില്‍, കേരളത്തിലേക്ക് വരാന്‍ വൈകിയതിന് മാപ്പ് ചോദിക്കുന്നുവെന്ന് മോദി ഹിന്ദിയില്‍ പറഞ്ഞത് പരിഭാഷപ്പെടുത്താന്‍ സുരേന്ദ്രന്‍ വിട്ടുപോയി.
പകരം കേരളത്തിലെത്തിയതില്‍ വലിയ സന്തോഷം എന്നു പരിഭാഷപ്പെടുത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട മറ്റു നേതാക്കളാണു സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരനോടു പരിഭാഷ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. പ്രസംഗം നിര്‍ത്തി മോദിയും മറ്റാരെങ്കിലും പരിഭാഷപ്പെടുത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വി. മുരളീധരനാണു മോദിയുടെ പ്രസംഗം പൂര്‍ണമായും പരിഭാഷപ്പെടുത്തിയത്. മുക്കാല്‍ മണിക്കൂറോളം മോദിയുടെ പ്രസംഗം നീണ്ടു.
ശബരിമല സന്ദര്‍ശനത്തോടെ കേരള സന്ദര്‍ശനം തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെന്നും അത് നടനന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഭാഗവും വിഴുങ്ങിയാണ് സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയത്. കേരളത്തില്‍ വലിയ മാറ്റം നടക്കുമ്പോള്‍ ഇവിടെ വരാന്‍ സാധിച്ചതില്‍ സന്തോഷമെന്നായിരുന്നു ഇതിന് സുരേന്ദ്രന്‍ നല്‍കിയ പരിഭാഷ. ഏതായാലും പുതിയ വിഷയം കിട്ടിയതിന്റെ ആവേശത്തിലാണ് ട്രോളന്‍മാര്‍.
മാസങ്ങള്‍ക്ക് മുമ്പ് വി.ടി ബല്‍റാമുമായി നടന്ന ഫെയ്‌സ്ബുക്ക് സംവാദത്തില്‍ അമിത് ഷാ പറഞ്ഞത് എന്താണെന്ന് മനസിലാകണമെങ്കില്‍ ബല്‍റാം കുറച്ചെങ്കിലും ഹിന്ദി പഠിക്കണമെന്നു സുരേന്ദ്രന്‍ കമന്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നുണ്ട്.
അന്ന് സുരേന്ദ്രന്റെ കയ്യില്‍ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ബല്‍റാമും സുരേന്ദ്രനെ വെറുതെ വിട്ടില്ല. കെ. സുരേന്ദ്രന് ഹിന്ദി അക്ഷരമാല സമ്മാനിച്ചു കൊണ്ടാണ് ബല്‍റാം പരിഹസിച്ചത്.
ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയ നാവോത്ഥാന നായകന്മാരാണ് കേരളത്തില്‍ സാമൂഹ്യ മാറ്റത്തിന് ശ്രമിച്ചതും മാറ്റിയതും. പക്ഷേ, അതെല്ലാം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇവിടെ ഇന്ന് രാഷ്ട്രീയ അയിത്തം നിലനില്‍ക്കുകയാണെന്ന് മോഡി പറഞ്ഞു. നാരായണ ഗരു ജീവിച്ചിരുന്ന നാട്ടില്‍ രാഷ്ടീയ എതിരാളികളെ ഇല്ലാതാക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha