ആ ദിവസം വീണ്ടും... ജനുവരി ഒന്നിന് കോഴിക്കോട് ചുംബനതെരുവ് സംഘടിപ്പിക്കും

സവര്‍ണ ഫാസിസത്തിനെതിരെ ജനുവരി ഒന്നിന് കോഴിക്കോട് ചുംബനതെരുവ് സംഘടിപ്പിക്കും.സാംസ്‌കാരിക പ്രസ്ഥാനമായ ഞാറ്റുവേലയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. സദാചാര ജീര്‍ണ്ണതകള്‍ക്കെതിരെ തെരുവു ചുംബനം,പ്രതിരോധ ചിത്രമെഴുത്തും പാട്ടും,പ്രത്യാക്രമണ നാടകം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
മലയാളിയുടെ സദാചാര സങ്കല്‍പ്പങ്ങളെയും ഫ്യൂഡല്‍ മ്യൂല്യബോധവും പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയെ ചര്‍ച്ച ചെയ്തു കൊണ്ടാണ് ചുംബനസമരം കേരളത്തില്‍ നടന്നത്.വലിയ ചര്‍ച്ചയാണ് കേരളത്തില്‍ സമരം ഉണ്ടാക്കിയത്.
എന്നാല്‍ സമരം നടന്ന് ഒുര വര്‍ഷം തികയുന്ന ഘട്ടത്തിലാണ് മുന്‍നിര പ്രവര്‍ത്തകരായിരുന്ന രാഹുല്‍ പശുപാലനെയും രശ്മിയെയും പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലാവുന്നതും .തുടര്‍ന്ന് വലിയ ചര്‍ച്ചകളുണ്ടായി.ഇത്തരം സമരങ്ങളുടെ സാംഗത്യം ചോദ്യം ചെയ്യലുണ്ടായി. എന്നാല്‍ സമരം ഉയര്‍ത്തിയ രാഷ്ട്രീയത്തിനാണു പ്രസക്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റും വ്യക്തിപരമായ വീഴ്ചകളും ആ രാഷ്ട്രീയത്തെ തകര്‍ക്കുകയില്ല എന്ന വാദവും ഉയര്‍ന്നു വന്നു.
എന്തു തന്നെയായാലും ചുംബനത്തിനു വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട് എന്ന് പ്രഖ്യാപിച്ച് ഒരു സമരം തുടങ്ങുകയാണ് ജനവരി ഒന്നിനു കോഴിക്കോട്. വീണ്ടും പുതിയ ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha