പോലീസുകാര്‍ക്കും കിട്ടി ജഡ്ജിയുടെ വക പണി

പോലീസുകാര്‍ പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു പണികിട്ടുമെന്ന്. അതും ഇംപോസിഷന്റെ രൂപത്തില്‍. ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പോലീസുകാരെ ഹൈക്കോടതിയിലേക്ക് വിളിച്ചുവരുത്തി. തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനിലെ കെ.ആര്‍. രാജീവ്‌നാഥ്, സജീഷ് ബാബു എന്നിവരെയാണ് തിങ്കളാഴ്ച രാവിെല ജസ്റ്റിസ് പി.ഡി. രാജന്‍ കോടതിയിലേക്ക് വിളിച്ചുവരുത്തിയത്.
പോലീസ് ആക്ടില്‍ പോലീസിന്റെ കടമകളെക്കുറിച്ചുള്ള ഭാഗം ഇവരെക്കൊണ്ട് പകര്‍ത്തിയെഴുതിക്കുകയും ചെയ്തു. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണിവര്‍. ഞായറാഴ്ചയാണ് സംഭവം.
കോടതി ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരായ പോലീസുകാരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. മൂന്ന് മണി വരെ പോലീസുകാര്‍ നില്‍പ്പ് തുടര്‍ന്നു. പൊതുജനങ്ങളോട് മര്യാദയ്ക്ക് പെരുമാറണമെന്ന കാര്യം അറിയില്ലേയെന്ന് കോടതി ചോദിച്ചു. പിന്നീട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha