മലപ്പുറത്ത് വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു

വെളിമുക്ക് ദേശീയപാതയില്‍ അയ്യപ്പഭക്തരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ തേഞ്ഞിപ്പലത്തിനടുത്ത് മരിച്ചു. കോഴിക്കോട് പൊയില്‍ക്കാവ് സ്വദേശി സതീഷ്‌കുമാര്‍, സഹോദരിയുടെ മകന്‍ അത്തോളി സ്വദേശി അനൂപ്കുമാര്‍ എന്നിവരാണ് മരിച്ചത്.
ശബരിമലയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha