തിങ്കളാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

തിങ്കളാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിലും മിന്നലിലും വികേ്ടാറിയ കോളേജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അട്ടപ്പാടി സ്വദേശിയും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ മനോജ്, ഗണിതശാസ്ത്രം മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും അട്ടപ്പാടി സ്വദേശിയുമായ ജയകുമാര്‍, രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയും കോങ്ങാട് സ്വദേശിയുമായ സജീവ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മനോജിന്റെ നിലയാണ് ഗുരുതരം. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് ആറിനാണ് മിന്നലേറ്റത്. മനോജിന്റെ വസ്ത്രങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഇവര്‍ വൈകിട്ട് വ്യായാമത്തിന് ഇറങ്ങിയതായിരുന്നു. കനത്ത മഴപെയ്തതോടെ കോളേജ് ഗ്രൗണ്ടിലെ മുത്തശി മരത്തിന്റെ ചുവട്ടിലേക്ക് ഓടി. ഇവിടെവച്ചാണ് മിന്നലേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha