ആരാധകര്‍ കാലുമാറി... ദൂരെ നിന്ന് കണ്ടാസ്വദിച്ചിരുന്ന സരിത സ്വന്തം ഫ്‌ളാറ്റിലോട്ട് വന്നപ്പോള്‍ ജനം ഇളകി; സമാധാനം കെടുത്താന്‍ സരിത വേണ്ടെന്ന് അയല്‍ താമസക്കാര്‍

ദൂരെ മാറിനിന്ന് ആരാധിച്ചിരുന്ന സോളാര്‍ നായിക സരിത എസ് നായര്‍ സ്വന്തം ഫ്‌ളാറ്റിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ അവിടെ താമസിക്കുന്നവര്‍ക്ക് ആകാംക്ഷയായി. കേരളത്തെ ഇളക്കിമറിച്ച വീര നായികയുടെ വരവ് കാട്ടുതീ പോലെ ഫ്‌ളാറ്റില്‍ പടര്‍ന്നു. തുടര്‍ന്ന് അവര്‍ കൂടിയാലോചനകളായി. ഉടന്‍ സരിത താമസിക്കുന്ന ഫ്‌ളാറ്റിലെ സഹ താമസക്കര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ബ്ലാക് മെയില്‍ കേസില്‍ അങ്കമാലി എംഎല്‍എ ജോസ് തെറ്റയില്‍ കുടുങ്ങിയ ആലുവയിലെ അതേ ഫ്‌ളാറ്റാണിതെന്നും സൂചനയുണ്ട്. ഇവിടെ വച്ചാണ് തെറ്റയിലിന്റെ വിഡിയോ യുവതി പകര്‍ത്തിയതും വിവാദമായതും. ഈ സാഹചര്യത്തില്‍ കൂടിയാണ് ഫ്‌ളാറ്റ് നിവാസികളുടെ പ്രതിഷേധം. സരിതയ്ക്ക് ഫ്‌ളാ റ്റ് കിട്ടിയതിലും കള്ളക്കളികള്‍ കാണുന്നുണ്ട്.
ഇതോടെ ഫ്‌ളാറ്റിന്റെ നടത്തിപ്പുകാര്‍ പ്രതിസന്ധിയിലായി. തന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ മുഖേനയാണ് സരിത ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. ഒരു കോണ്‍ഗ്രസ് നേതാവ് ഇടപെട്ടാണ് പാര്‍ട്ടി അനുഭാവിയായ ഒരാളുടെ ഫ്‌ളാറ്റ് സരിതയ്ക്ക് ഇടപാട് ചെയ്ത് നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ആലുവ ചെമ്പകശേരി കടവിന് സമീപത്തെ ഒരു ഫ്‌ളാറ്റിലെ ആറാം നിലയിലാണ് സരിതയുടെ താമസം.
നിരവധി ഉന്നതര്‍ കുടുംബസമേതം താമസിക്കുന്ന ഫ്‌ളാറ്റാണ് ഇത്. വിവാദ നായിക താമസത്തിനെത്തിയതോടെ മറ്റ് താമസക്കാര്‍ പ്രതിഷേധവുമായെത്തി. മുന്‍ നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസിന്റെ നേതാവുമായ താമസക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിലാണെന്നാണ് വിവരം.
തിരുവനന്തപുരത്ത് താമസിക്കുകയായിരുന്ന സരിതയ്ക്ക് കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകുന്നതിനും അഭിഭാഷകനെ കാണുന്നതിനുമായുള്ള സ്ഥിരം യാത്ര ഒഴിവാക്കുന്നതിനാണ് ആലുവയില്‍ താത്ക്കാലിക താമസമാക്കിയിരിക്കുന്നത്. സോളാര്‍ കമ്മീഷന്‍ സിറ്റിംഗിലും ഇനിയുള്ള ദിവസം സരിതയ്ക്ക് ഹാജരാകേണ്ടതുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha