കേരള സാങ്കേതിക സര്വകലാശാലയിലെ പരീക്ഷ നടത്തിപ്പില്‍ ക്രമക്കേട് ആരോപിച്ച് നിയമസഭയില് പ്രതിപക്ഷ ബഹളം

കേരള സാങ്കേതിക സര്വകലാശാലയിലെ പരീക്ഷ നടത്തിപ്പില് ക്രമകേട് ആരോപിച്ച് നിയമസഭയില് പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയ്ക്കിടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയത്. പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്സിയെ ഏല്പ്പിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല് സ്വകാര്യ ഏജന്സിയെ ഏല്പിച്ചിട്ടില്ലെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് മറുപടി നല്കി. പ്രതിപക്ഷം സഭയെ തെറ്റുധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha