യു.ഡി.എഫ് ഭരണകാലത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ട്ത്തിലെന്ന് റിപ്പോര്‍ട്ട്

ഇടതുമുന്നണിയുടെ ഭരണകാലത്തു(2010-11) ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 11 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ നഷ്ടത്തിലാണെന്നു റിപ്പോര്‍ട്ട്. പൊതുമേഖലാ പുനരുദ്ധാരണ ബോര്‍ഡ്(റിയാബ്) നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍ ഉള്ളത്. കഴിഞ്ഞ നാലു കൊല്ലത്തിനിടെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തളര്‍ച്ചയിലേക്കു പോവുകയാണെന്ന റിപ്പോര്‍ട്ടാണ് റിയാബ് സമര്‍പ്പിച്ചത്. 2014-15 വര്‍ഷത്തെ ഓഡിറ്റിനു മുമ്പുള്ള കണക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഓഡിറ്റിംഗ് പൂര്‍ത്തിയാകുമ്പോള്‍ കെ.എം.എം.എല്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ നഷ്ടത്തിലാകുമെന്നാണു റിയാബിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. മാത്രമല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങുമെന്നും വിലയിരുത്തപ്പെടുന്നു.
2010-11 സാമ്പത്തിക വര്‍ഷത്തില്‍ 23 പൊതുമേഖലാ സ്ഥാപനങ്ങളാണു ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ദി കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്, ട്രാന്‍സ്‌ഫോമേഴ്‌സ് ആന്റ് ഇലക്ര്ടിക്കല്‍സ് കേരള ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ്, സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡ്, കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, സീതാറാം ടെക്സ്ര്‌റൈല്‍സ് ലിമിറ്റഡ്, ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ്, ഹാന്റക്‌സ്, ദി മലപ്പുറം കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ് ലിമിറ്റഡ്, ആലപ്പി കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ് ലിമിറ്റഡ്, കെല്‍പാം എന്നിവയാണു യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നഷ്ടത്തിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha