വിഴിഞ്ഞം തുറമുഖം: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം, സര്‍ക്കാര്‍ നിലപാട് അറിയിക്കണം സുപ്രീംകോടതി

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചില്ല. കേസില്‍ ജനുവരി ആറിന് വീണ്ടും വാദം തുടരും.അതേസമയം സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയില്‍ നിലപാട് അറിയിക്കണമെന്നും, പരിസ്ഥിതിയാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന അനുമതി തെറ്റാണെന്ന് പിന്നീട് തെളിഞ്ഞാല്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന കോട്ടങ്ങള്‍ പരിഹരിച്ച് പഴയസ്ഥിതിയില്‍ പുനസ്ഥാപിക്കാനാകുമോ എന്നും കോടതി ചോദിച്ചു. നേരത്തെ വിഴിഞ്ഞം പദ്ധതി പ്രദേശത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിഴിഞ്ഞം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha