സ്‌ഫോടകവസ്തുക്കളുപയോഗിച്ച് അയല്‍വീട് തകര്‍ക്കാന്‍ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

സ്‌ഫോടകവസ്തുക്കളുപയോഗിച്ച് അയല്‍വീട് തകര്‍ക്കാന്‍ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. വൈക്കം ടി.വി.പുരത്ത് സ്‌ഫോടകവസ്തുക്കളും ഗ്യാസുമുപയോഗിച്ച് സമീപത്തെ വീടു തകര്‍ക്കാന്‍ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മഴ പെയ്തതുകാരണം രണ്ട് കുടുംബങ്ങളിലെ ഒന്‍പത് പേര്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു. വൈക്കം സ്വദേശി രാജുവാണ് ആത്മഹത്യ ചെയ്തത്.
പുലര്‍ച്ചെ നാലുമണിയോടെയാിരുന്നു സംഭവം. രാജുവിന്റെ അയല്‍വാസികളായ രാമചന്ദ്രന്റെയും മണിയപ്പന്റെയും വീടുകളാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. തുണികളും കയറും കിടക്കയും വീടുകളുടെ സമീപത്ത് വച്ച് വെടിമരുന്നിട്ട് തീകൊളുത്തുകയായിരുന്നു. എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് തീപടരാഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മണിയപ്പന്റെ വീടിന്റെ വാതില്‍ കത്തിനശിച്ചു. പുലര്‍ച്ചെ എഴുന്നേറ്റ മണിയപ്പനാണ് വീടിനുമുന്നില്‍ തീയും പുകയും കണ്ടത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് വീട്ടുകാരെ രക്ഷപെടുത്തിയത്. രാമചന്ദ്രന്റെയും വീടിനുമുന്നില്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ വലിച്ചിട്ട നിലയിലായിരന്നു. നാട്ടുകാരെത്തിയയാണ് ഇവരെയും വിവരമറിയിച്ചത്. അഞ്ചുവയസുള്ള കുടിയുള്‍പ്പെടെ അഞ്ചുപേര്‍ ഈ വീട്ടിലുണ്ടായിരുന്നു.
പുലര്‍ച്ചെ പെയ്ത കനത്തമഴയാണ് ഇരുകുടംബങ്ങളെയും രക്ഷപെടുത്തിയത്. നാട്ടുകാര്‍ എത്തിയതറിഞ്ഞ് വീടിനുള്ളില്‍ കയറിയ രാജു തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇയാളുടെ പ്രായമായ പിതാവും ഈ സമയം വീട്ടിലുണ്ടായിരുന്നു. മരിച്ച രാജുവിന്റെ ഭാര്യയും മക്കളും മൂന്നു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം മനോനില തകര്‍ന്ന നിലയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് പത്തു കിലോ വെടിമരുന്നും പൊലീസ് കണ്ടെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha