മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എവിടെ? സരിതയെ രൂക്ഷമായി വിമര്‍ശിച്ച് സോളാര്‍ കമ്മിഷന്‍

ഇന്നലെ കോടതിക്കുള്ളില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ശാരീരിക അസ്വസ്ഥതതകള്‍ ചൂണ്ടിക്കാട്ടി മൊഴി നല്‍കാതെ മടങ്ങിയ സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായര്‍ക്ക് സോളാര്‍ കമ്മിഷന്റെ രൂക്ഷ വിമര്‍ശനം. ഇന്നലെ മൊഴി നല്‍കലിനിടെ മൂക്കില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് മടങ്ങിയ സരിത തനിക്ക് ഡോക്ടറെ കാണണമെന്നും സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തമെന്നും അതിനാല്‍ ഇന്നും ഹാജരാകാനാകില്ലെന്നും അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു. എന്നാല്‍, സരിതയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എവിടേയെന്നും ശാരീരിക അസ്വസ്ഥതയുള്ളയാള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് എങ്ങനെയെന്നും അഭിഭാഷകനോട് കമ്മിഷന്‍ ചോദിച്ചു.
ആദ്യ ദിവസം വിസ്താരത്തിന് ഹാജരായ സരിത തനിക്ക് ശബ്ദമില്ലെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അറിയിച്ച് മൊഴി നല്‍കലില്‍ നിന്നും ഒഴിവായി പുറത്തുപോകുകയും പുറത്തിറങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നുവെന്നും അപ്പോള്‍ ശബ്ദം എവിടെ നിന്നും വന്നുവെന്നും കമ്മിഷന്‍ പരിഹസിച്ചു.
മൊഴിയെടുക്കുന്നതിനിടെ കേസുമായി ബന്ധപ്പെട്ട ഒരു വാചകമാണ് താന്‍ സരിതയോട് ചോദിച്ചതെന്നും അതിന് രക്തസമ്മര്‍ദ്ദം ഉണ്ടാകേണ്ട ആവശ്യമില്ലെന്നും കമ്മിഷന്‍ പറഞ്ഞു. തന്റെ ചോദ്യം തെറ്റിദ്ധരിച്ച സരിത കരഞ്ഞുകൊണ്ട് മൂക്ക് തിരുമ്മുകയും മൂക്കൂത്തിയുരിഞ്ഞ് മൂക്കില്‍ നിന്നും രക്തം വരികയും അത് രക്തസമ്മര്‍ദ്ദം മൂലമാണെന്ന് പറയുകയുമായിരുന്നു. ഇതേക്കുറിച്ച് താന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഇന്നലെ മൊഴി നല്‍കലിനിടെ ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ആരാണെന്ന് കമ്മിഷന്‍ ചോദിക്കുകയും സരിത പൊട്ടിക്കരയുകയും ചെയ്തിരുന്നു. പുതിയ അടവുനയങ്ങളിലുടെ കമ്മിഷന്റെ വിസ്താരം നീട്ടികൊണ്ട് പോകാനാണ് സരിതയുടെ ശ്രമം.
2010 ഏപ്രില്‍ ഒന്നിനു ജയിലില്‍വച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ സരിത പ്രസവിച്ചത്. ബിജു രാധാകൃഷ്ണനും താനും തമ്മില്‍ ഭാര്യാ ഭര്‍തൃബന്ധം ഉണ്ടായിരുന്നില്ല. ഔദ്യോഗിക ബന്ധം മാത്രമായിരുന്നുവെന്നു സരിത പറഞ്ഞു. അപ്പോഴായിരുന്നു കമ്മീഷന്റെ ചോദ്യം. ഭാര്യാഭര്‍തൃബന്ധം ഉണ്ടായിരുന്നില്ലെങ്കില്‍ ജയിലില്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ആരാണെന്നായിരുന്നു കമ്മിഷന്റെ ചോദ്യം. അതു വ്യക്തിപരമായ കാര്യമാണെന്നും കമ്മിഷനു മുന്‍പില്‍ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞായിരുന്നു സരിതയുടെ കരച്ചില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha