ശാശ്വതീകാനന്ദയുടെ മരണം: തലയോട്ടി തുറന്ന് പരിശോധിച്ചിട്ടുണ്ടോ എന്ന് ഹൈക്കോടതി

ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തലയോട്ടി തുറന്ന് പരിശോധിച്ചിട്ടുണ്ടോ എന്ന് ഹൈകോടതി. ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ബി. കെമാല്‍ പാഷയാണ് ഇക്കാര്യം ചോദിച്ചത്. ശാശ്വതീകാനന്ദക്ക് തലക്ക് പരിക്കേറ്റതായി പരാതിക്കാരെല്ലാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ തലയോട്ടി തുറന്നു പരിശോധിച്ചിട്ടില്ലായെങ്കില്‍ ഗുരുതര പ്രശ്‌നമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
മസ്തിഷ്‌ക ക്ഷതം ഉണ്ടായതായി പരിശോധിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. പരിശോധിച്ചിട്ടുണ്ടെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കണം. കൂടാതെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ കുറിപ്പ് ഹാജരാക്കാനും ജസ്റ്റിസ് കെമാല്‍ പാഷ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha