പരസ്പരം അറിഞ്ഞും ആദരിച്ചും സ്‌നേഹിച്ചും ജീവിക്കാനുള്ള വെളിച്ചമേകണമേ എന്ന പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു

മുഹമ്മദ് നബിയുടെ 1490-ാം ജന്മദിനമായ ഇന്ന് നബിദിനമായി ആഘോഷിക്കുന്നു. ഹിജ്‌റ മാസം റബീഉല്‍ അവ്വല്‍ 12ന് ആണ് നബി ഭൂജാതനായത്. റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതു മുതല്‍ മൗലീദ് പാരായണം, മദ്ഹ് പ്രഭാഷണം തുടങ്ങിയവ നടന്നുവരുന്നു. വീടുകളിലും പള്ളികളിലും പ്രത്യേകമായി മൗലീദ് പാരായണങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്നു മദ്രസകള്‍ കേന്ദ്രീകരിച്ച് നബിദിന റാലികളും പ്രഭാഷണങ്ങളും അന്നദാനവുമുണ്ടാകും.
മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും പാവപ്പെട്ടവരുടെ വേദനകള്‍ പരിഹരിക്കുന്നതിനും പ്രാമുഖ്യം നല്‍കി നബിദിനം ആഘോഷിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ നബിദിന സന്ദേശത്തില്‍ പറഞ്ഞു. പ്രവാചകന്‍ മുന്നോട്ടു വച്ച സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും പാഠങ്ങളിലേക്ക് മടങ്ങുമ്പോഴാണ് നബിദിനം പൂര്‍ണമാകുന്നത്.
ഒരു ചെറുപുഞ്ചിരിയില്‍ പോലും പുണ്യമുണ്ട് എന്നോതിയ പ്രവാചകന്റെ ജന്മദിനം ലോകത്തിനു നല്‍കുന്ന സന്ദേശം സ്‌നേഹവും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസല്യാര്‍ നബിദിന സന്ദേശത്തില്‍ പറഞ്ഞു. മുഹമ്മദ് നബി കലുഷിതമായ സമൂഹത്തെ വെളിച്ചത്തിലേക്കു കൈപിടിച്ചു നടത്തി. പരസ്പരം അറിഞ്ഞും ആദരിച്ചും സ്‌നേഹിച്ചും ജീവിക്കാനുള്ള വെളിച്ചമാകണം പ്രവാചകജീവിതം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha