അധ്യാപക പാക്കേജ്: അഡ്വക്കറ്റ് ജനറലുമായി അബ്ദുറബ് ചര്‍ച്ച നടത്തി

അഡ്വക്കറ്റ് ജനറലുമായി അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതു സംബന്ധിച്ചു വിദ്യാഭ്യാസമന്ത്രി ചര്‍ച്ച നടത്തി. വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നും സുപ്രീം കോടതിയില്‍നിന്ന് അനുകൂലവിധി ലഭിക്കാനുള്ള നിയമവശങ്ങളുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബിനെ അറിയിച്ചു. വിധി പകര്‍പ്പു ലഭിച്ചശേഷം അപ്പീല്‍ സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്താമെന്നും ധാരണയായി. അപ്പീല്‍ നല്‍കുന്നതിനായി രണ്ടുമാസത്തെ സാവകാശമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha