വെള്ളാപ്പള്ളിയുടെ ജാമ്യം: ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്‍

വിദ്വേഷ പ്രസംഗക്കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ഹൈകോടതി പരാമര്‍ശം തെറ്റാണ്. ഇത് അനുചിതവും അനവസരത്തിലുള്ളതും കോടതിയുടെ അധികാരപരിധി ലംഘിക്കുന്നതുമാണ്. പരാമര്‍ശം കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. കേസ് ഡയറി പരിശോധിക്കാതെയാണ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിയുടെ അപേക്ഷ മാത്രം പരിഗണിച്ചാണ് കേസ് വിലയിരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിക്ക് ജാമ്യം അനുവദിച്ച് ജസ്റ്റീസ് പി.ഭവദാസന്‍ നടത്തിയ പരാമര്‍ശമാണ് സുധീരനെ പ്രകോപിപ്പിച്ചത്. വെള്ളാപ്പള്ളിയുടെ പ്രസംഗം സര്‍ക്കാറിന്റെ വിവേചനത്തിന് എതിരാണെന്നും ഏതെങ്കിലും മതത്തിന് എതിരാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്നും വെള്ളാപ്പള്ളിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ ഇന്നലെ ഹൈകോടതി ജഡ്ജി ഭവദാസന്‍ നിരീക്ഷിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ കരുതാനാവില്ലെന്നും സര്‍ക്കാരിന്റെ വിവേചനപരമായ സമീപനത്തെയാണ് പ്രസംഗത്തിലൂടെ പരാമര്‍ശിച്ചതെന്നും കോടതി വിലയിരുത്തിയിരുന്നു. ഇതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha