കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് ഇപ്പോഴും യാതൊരു മനസാക്ഷിക്കുത്തുമില്ല. കാരണം പണം നഷ്ടപ്പെട്ട സാധാരണ പ്രവര്‍ത്തകരേക്കാള്‍ പണം കട്ടവരെ സംരക്ഷിക്കുമെന്നാണ് വീണ്ടും വീണ്ടും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതം എന്ന് ആരോപിക്കുമ്പോഴും കരുവന്നൂര്‍ ബാങ്കിലെ മുന്നൂറ് കോടി രൂപ എവിടെ എന്ന ചോദ്യത്തെ സിപിഎം നേതാക്കള്‍ കേട്ടതായി പോലും ഭാവിക്കുന്നില്ല

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് ഇപ്പോഴും യാതൊരു മനസാക്ഷിക്കുത്തുമില്ല. കാരണം പണം നഷ്ടപ്പെട്ട സാധാരണ പ്രവര്‍ത്തകരേക്കാള്‍ പണം കട്ടവരെ സംരക്ഷിക്കുമെന്നാണ് വീണ്ടും വീണ്ടും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതം എന്ന് ആരോപിക്കുമ്പോഴും കരുവന്നൂര്‍ ബാങ്കിലെ മുന്നൂറ് കോടി രൂപ എവിടെ എന്ന ചോദ്യത്തെ സിപിഎം നേതാക്കള്‍ കേട്ടതായി പോലും ഭാവിക്കുന്നില്ല. മുന്‍സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ഏറ്റവും അടുത്ത ആളാണ് കഴിഞ്ഞ ദിവസം ഇഡി അറസറ്റു ചെയ്ത പി.ആര്‍.അരവിന്ദാക്ഷന്‍. സിപിഎമ്മിന്റെ താഴെത്തട്ട് മുതല്‍ പ്രവര്‍ത്തിച്ചു വന്ന പാരമ്പര്യമൊന്നും അരവിന്ദാക്ഷനില്ല. വടക്കാഞ്ചേരിയാണ് അരവിന്ദാക്ഷന്റെ പ്രവര്‍ത്തന മേഖല. എന്നിട്ടും 2016ലും 2021ലും മൊയ്തീന്‍ കുന്നംകുളത്ത് മത്സരിച്ചപ്പോള്‍ അരവിന്ദാക്ഷന്‍ അവിടെയാണ് പ്രവര്‍ത്തിച്ചത്.
ലോക്കല്‍ കമ്മിറ്റി അംഗമാത്രമായിരുന്ന അരവിന്ദാക്ഷന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും മറികടന്നാണ് മൊയ്തീനുമായി അടുപ്പം സ്ഥാപിച്ചത്. കള്ളപ്പണം വെളുപ്പിച്ചു എന്ന് ഇഡി പറയുന്ന വെള്ളായ സതീഷ്‌കുമാറുമായി മെയ്തീനെ അടുപ്പിച്ചതും അതൊരു വലിയ സൗഹൃദമായി വളര്‍ത്തിയെടുത്തതും ഇദ്ദേഹമായിരുന്നു. വടക്കാഞ്ചേരിയില്‍ ടാക്‌സിഡ്രൈവറായിരിക്കെയാണ് അരവിന്ദാക്ഷന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 2000 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുണ്ടത്തിക്കോട് വാര്‍ഡില്‍ ഇടതു സ്വതന്ത്രനായി വിജയിച്ചതോടെ അരവിന്ദാക്ഷന്റെ രാഷ്ട്രീയ ജാതകവും കുറിക്കപ്പെട്ടു. പിന്നടെല്ലാം പാര്‍ട്ടി ചിഹ്നത്തിലായിരുന്നു മത്സരം. തുടര്‍ന്ന് സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. 2004 ലെ ഉപതിരഞ്ഞെടുപ്പില്‍ മൊയ്തീന്‍ മത്സരിച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് അരവിന്ദാക്ഷനായിരുന്നു. 2005 ലെ തിരഞ്ഞെടുപ്പില്‍ ഇയ്യാള്‍ പറളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി.2010 ലും അവിടെ ജയിച്ചെങ്കിലും ഭരണം യുഡിഎഫിനായതിനാല്‍ പ്ഞ്ചായത്ത് പ്രസിഡണ്ടെന്ന മോഹം നടന്നില്ല. 2015 ലും, 2020 ലും വടക്കാഞ്ചേരി നഗരസഭയില്‍ നിന്നും വിജയിച്ചു.
നിലവില്‍ വടക്കാഞ്ചേരി നഗരസഭ ആരോഗ്യ ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ്. അരവിന്ദാക്ഷന് ഏതുസമയത്തും എ.സി.മൊയ്തീന്റെ അടുക്കളിയില്‍ വരെ കയറിചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ആ സ്വാതന്ത്ര്യവും അടുപ്പവുമാണ് ആയിരക്കണക്കിന് നിക്ഷേപകരെ പറ്റിക്കാന്‍ കരുവന്നൂരില്‍ സഹായകമായത്. ആ അരവിന്ദാക്ഷന്‍ മുന്നേ ജയിലിലേയ്ക്ക് പോകുമ്പോള്‍ ഭരണത്തേയും പാര്‍ട്ടിയേയും ഉപയോഗിച്ച് കോടികള്‍ കടത്താന്‍ ഒത്താശ ചെയ്ത എ.സി.മെയ്തീന്റെ ചങ്കിടിപ്പേറിയിരിക്കുകയാണ്. എ.സി.മൊയ്തീനുമായിട്ടു മാത്രമല്ല സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായും ഇ്യ്യാള്‍ അടുപ്പമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായപ്പോഴും പണം ആവശ്യമായി വന്നപ്പോഴുമെല്ലാം സതീഷിനെ പോലുള്ളവരെ പാര്‍ട്ടി നേതാക്കളുടെ മുന്നിലെത്തി പണം സമ്പാദിച്ചു നല്കിയിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പി.ആര്‍. അരവിന്ദാക്ഷനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തതോടെ സിപിഎം കൂടുതല്‍ രുതലുകളിലേക്ക് നീങ്ങുന്നതായാണ് സൂചന.ചോദ്യംചെയ്യാനായി കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയ കരുവന്നൂര്‍ ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സിനെയും ഇന്നലെ റസ്റ്റുചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. ബിനാമിയെന്ന് ഇ.ഡി. ആരോപിക്കുന്ന പി. സതീഷ്‌കുമാര്‍, പി.പി. കിരണ്‍ എന്നിവരെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡിയുടെ അന്വേഷണത്തെയും നടപടികളെയും രാഷ്ട്രീയ നീക്കമായി കാണാനും അവതരിപ്പിക്കാനുമുള്ള സിപിഎം നീക്കം അപ്പാടെ പാളിയിരിക്കുകയാണ്.
കരുവന്നൂര്‍ കേസില്‍ നേരത്തേ അറസ്റ്റിലായ പി. സതീഷ് കുമാറുമായുള്ള ബന്ധവും ഇടപാടുകളുമാണ് അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് നയിച്ചത്. 50 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന്റെ പേരില്‍ സതീഷ്‌കുമാര്‍ നിക്ഷേപിച്ചതായാണ് ഇ.ഡി.കണ്ടെത്തിയത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. അരവിന്ദാക്ഷനു പിന്നാലെ എ.സി. മൊയ്തീന്‍, എം.കെ.കണ്ണന്‍ തുടങ്ങിയ സിപിഎമ്മിന്റെ വലിയ നേതാക്കളും ഇ.ഡി വലയില്‍ കുരുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. സിഎംപിയില്‍ ആയിരുന്ന എം.കെ.കണ്ണനെ പാര്‍ട്ടി ലയനത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നിലെ കാരണം സഹകാരി എന്ന നിലയിലെ കരുത്താണ്. നിലവില്‍ കേരള ബാങ്ക് വൈസ് പ്രസിഡണ്ടാണ് കണ്ണന്‍.
ഇ.ഡി അന്വേഷണത്തോട് സഹകരിച്ചുവന്ന അരവിന്ദാക്ഷന്‍ പെട്ടെന്ന് അവര്‍ക്കെതിരെ പരാതിപ്പെട്ടതും പൊലീസിനെ സമീപിച്ചതും പാര്‍ട്ടി അനുമതിയോടെയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസിന് കേസെടുക്കാന്‍ കഴിഞ്ഞില്ല. സാധാരണ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് ഇ.ഡി. അറസ്റ്റു രേഖപ്പെടുത്താറുള്ളത്. എന്നാല്‍, അരവിന്ദാക്ഷനെ ചൊവ്വാഴ്ച വടക്കാഞ്ചേരിയിലെ വീട്ടിലെത്തി വിളിച്ചു വരുത്തയാണ് അറസ്റ്റുചെയ്തത്. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎം. നേതാവാണ് പി.ആര്‍. അരവിന്ദാക്ഷന്‍. സതീഷ്‌കുമാറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍നിന്നും അരവിന്ദാക്ഷനുമായുള്ള സംഭാഷണങ്ങളും ഇ.ഡി.ക്ക് ലഭിച്ചിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്.
തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ എം.കെ.കണ്ണനോടു മറ്റന്നാള്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൊയ്തീനെ വീണ്ടും വിളിപ്പിക്കും. പല വായ്പകളും അനുവദിച്ചത് മൊയ്തീന്‍, കണ്ണന്‍, അരവിന്ദാക്ഷന്‍ തുടങ്ങിയവരുടെ ശുപാര്‍ശപ്രകാരമാണെന്നു കരുവന്നൂരിലെ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ ഒന്നാം പിണറായി സര്‍ക്കാരിനെതിരെ നടത്തിയ നീക്കങ്ങളുടെ തുടര്‍ച്ചയെന്നാണ് കരുവന്നൂരിലെ അന്വേഷണത്തെയും സിപിഎം അവതരിപ്പിക്കുക. നിരോധനത്തെ എതിര്‍ത്തവരാണ് സിപിഎം. എന്നാല്‍ കരുവന്നൂര്‍ ബാങ്ക് കേന്ദ്രീകരിച്ചു നടന്ന കള്ളപ്പണം വെളുപ്പിക്കലില്‍ ഏറിയ പങ്കും നടന്നത് ആ സമയത്താണ്. നോട്ട് നിരോധനത്തിനെതിരെ പാര്‍ട്ടി സമരം ചെയ്യുമ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ കള്ളപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്ന ചര്‍ച്ചയാണ് ഇഡി നടപടികള്‍ ഉയര്‍ത്തുന്നത്.
അരവിന്ദാക്ഷനും ജില്‍സിനുമെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരിട്ടോ അല്ലാതെയോ ബോധപൂര്‍വം കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ ചുമത്തുന്നതാണ് ഈ വകുപ്പുകള്‍. ഏഴുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. 9340 എന്ന നമ്പറിലുള്ള അരവിന്ദാക്ഷന്റെ അക്കൗണ്ടില്‍ 50 ലക്ഷം രൂപ വന്നത് അറിഞ്ഞുകൊണ്ടുള്ള കള്ളപ്പണം വെളുപ്പിക്കലായിരുന്നെന്നാണ് ഇ.ഡി. ആരോപിക്കുന്നത്. ഇതിനുപുറമേ കേസില്‍ അറസ്റ്റിലായ പി.പി. കിരണും അരവിന്ദാക്ഷന്റെ പേരില്‍ 25 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. സതീഷ്‌കുമാറിന്റെയും അദ്ദേഹത്തിന്റെ സഹോദരന്‍ പി. ശ്രീജിത്തിന്റെയും അക്കൗണ്ടുകളില്‍നിന്നും വന്‍തുകകള്‍ അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.
അന്വേഷണത്തില്‍ അരവിന്ദാക്ഷന് പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവടങ്ങളില്‍ അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍, ഇത് അരവിന്ദാക്ഷന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഈ അക്കൗണ്ടിലൂടെ 2015, 2016, 2017 വര്‍ഷങ്ങളില്‍ വലിയ പണമിടപാടുകള്‍ നടന്നതായി കണ്ടെത്തി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലുള്‍പ്പെട്ട 50 ലക്ഷം രൂപയിലേറെ അരവിന്ദാക്ഷന്‍ അറിഞ്ഞുകൊണ്ട് മറച്ചുവെക്കുകയായിരുന്നെന്നാണ് ഇ.ഡി. ആരോപണം. അന്വേഷണവുമായി അരവിന്ദാക്ഷന്‍ സഹകരിച്ചില്ലെന്നും ആവശ്യപ്പെട്ടിട്ടും ആദായനികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കിയില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.അറസ്റ്റിലായ അക്കൗണ്ടന്റ് ജില്‍സ് കരുവന്നൂര്‍ ബാങ്കിലെ മൂന്ന് സി ക്ലാസ് അംഗത്വം ഒരേസമയം എടുത്തിരുന്നു. ഇതുവഴി ഒന്നരക്കോടി രൂപ വായ്പയായി എടുത്തു.
ഇതിനുപുറമേ ജില്‍സിന്റെ അച്ഛന്‍, ഭാര്യ, മറ്റു നാലുപേര്‍ എന്നിവരുടെ പേരില്‍ 2.75 കോടിരൂപയും വായ്പയെടുത്തു. പലിശയടക്കം ഇത്തരത്തില്‍ 5.06 കോടി രൂപ ജില്‍സ് ബാങ്കിലേക്ക് തിരിച്ചടയ്ക്കാനുണ്ട്. ഇതെല്ലാം ബിനാമി പണമാണെന്നാണ് ഇ.ഡി. ആരോപണം. അതേസമയം, കരുവന്നൂര്‍ കേസില്‍ അറസ്റ്റിലാകുന്നവരെ കേരളത്തിന് പുറത്തുള്ള ജയിലുകളില്‍ പാര്‍പ്പിക്കണമെന്ന് പരാതിക്കാനായ കെ.വി.സുരേഷ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും സര്‍ക്കാര്‍ പ്രതികള്‍ക്ക് സുഖവാസം ഉറപ്പാക്കാനും സാധ്യയുണ്ടെന്നാണ് പരാതിക്കാരന്‍ ചൂണ്ടികാണിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























