സിപിഐക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇടക്കാലത്ത് തിരുത്തല്‍ ശക്തിയെന്ന് പറയാന്‍ കഴിയില്ലെങ്കിലും ചില കാര്യങ്ങളിലെങ്കിലും മുക്കുകയോ മുരളുകയോ ചെയ്തിരുന്ന സിപിഐക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല

സ്ിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അഴിമതികള്‍ ഓരോന്നായി പുറത്തു കൊണ്ട് വന്ന മാത്യുകുഴല്‍നാടന്‍ എംഎല്‍എ ഇപ്പോള്‍ സിപി ഐയ്‌ക്കെതിരെയും തിരിഞ്ഞിരിക്കുകയാണ്. നിയസഭയില്‍ പിണറായി വിജയനും മകള്‍ക്കുമെതിരെ സംസാരിച്ചതിന് റവന്യു വകുപ്പിനെ കൊണ്ട് കുഴല്‍നാടനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടിയെടുപ്പിച്ചത് അടുത്തിടെയാണ്. സര്‍ക്കാരിന്റെ ഏതു നെറികേടിനും കൂട്ടു നില്ക്കുന്ന സിപി ഐ നേതൃത്വത്തിനെതിരെയാണ് കുഴല്‍നാടന്റെ പുതിയ യുദ്ധം എന്നറിയുന്നു.
സിപിഐക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇടക്കാലത്ത് തിരുത്തല്‍ ശക്തിയെന്ന് പറയാന്‍ കഴിയില്ലെങ്കിലും ചില കാര്യങ്ങളിലെങ്കിലും മുക്കുകയോ മുരളുകയോ ചെയ്തിരുന്ന സിപിഐക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല. സിപിഐയുടെ നേതാക്കന്‍മാരുമായും അവരുടെ കുടുംബവുമായും ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സിപിഎം പിടിച്ചുവച്ചിരിക്കുകയാണ്. ഇതുവച്ച് സിപിഐ നേതാക്കളെ സിപിഎം വരുതിയില്‍ നിര്‍ത്തിയിരിക്കുന്നു എന്നാണ് ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന പിന്നാമ്പുറ കഥകള്‍. ഇതു ശരിയാണോ എന്നു പറയേണ്ടത് സിപിഐ നേതാക്കളാണ്. എന്തുകൊണ്ട് സിപിഐ പോലും അഭിപ്രായം പറയുന്നില്ല എന്നു കേരളത്തിലെ സാധാരണ കമ്യൂണിസ്റ്റുകാര്‍ പോലും അദ്ഭുതപ്പെടുന്നു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഔദാര്യം ഒരു കോണ്‍ഗ്രസുകാരനും ചോദിക്കുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനുമതിയില്ലാതെ എന്നെപ്പോലെ ഒരു നിയമസഭാ സാമാജികന് അഴിമതിയുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കില്ല. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത പോരാട്ടം തുടരും''- മാത്യു കുഴല്‍നാടന്‍ പറഞ്ഞു. സിപി ഐ നേതാവ് പ്രത്യേകിച്ച് കാനം രാജേന്ദ്രനുമായി ബന്ധപ്പെട്ട ചില അഴിമതി വിവരങ്ങള്‍ പിണറായി വിജയന്‍ സൂക്ഷിക്കുന്നതിന്റ ഭയം കൊണ്ടാണ് അദ്ദേഹം പിണറായി ഭക്തനായി തുടരുന്നതെന്നാണ് വിലയിരുത്തല്‍.അതിന്റെ പിന്നാറമ്പുറ കഥകള്‍ പുറത്തു വരുന്നതിന്റെ ലക്ഷണങ്ങള്‍ കഴിഞ്ഞ സിപി ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലുമുണ്ടായി.
പിണറായി സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും ശക്തമായി നില്ക്കുന്നതിനിടെയാണ് സഹകരണ മേഖലയിലെ തട്ടിപ്പുകളും ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ പോലും ഇടതു പാര്‍ട്ടികള്‍ക്ക് പിടിച്ചു നില്ക്കാനായില്ലെങ്കില്‍ സിപി ഐയ്ക്ക് രാഷട്രീയമായി വലിയ ദോഷം ചെയ്യുമെന്ന് കേന്ദ്രഘടകം മനസിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഉന്നമിട്ടുള്ള വിമര്‍ശനങ്ങളാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ ഉയര്‍ന്നത്. സിപിഐയുടെ വകുപ്പുകളെ അവഗണിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാറിനെതിരെ മുഖ്യമന്ത്രി സമരം ചെയ്യുന്നില്ലെന്നതും അടക്കമുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
പാര്‍ട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകള്‍ക്ക് പണം നല്‍കാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടിയാണെന്നാണ് പ്രധാന വിമര്‍ശനം.
സര്‍ക്കാരിന്റെ മുന്‍ഗണന മാറ്റണമെന്നും സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് മടിയാണെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. മുന്മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിനു തയാറാകുന്നില്ലെന്നും ചോദ്യമുയര്‍ന്നു.
സഹകരണ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിക്ഷേപകര്‍ക്ക് പണം മടക്കിക്കൊടുക്കുകയാണ് വേണ്ടതെന്നും, പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സിപിഐയുടെ കൈവശമുള്ള ഭക്ഷ്യ, കൃഷി വകുപ്പുകള്‍ക്ക് പണം നല്‍കാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുകയാണ്. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. ചെലവുചുരുക്കലിനെക്കുറിച്ച് ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്ത് വര്‍ധിക്കുകയാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
നേരത്തെ പുതുപ്പള്ളി തെരഞ്ഞെടുപ്പു പ്രചരണത്തില്‍ സിപിഐ, സിപിഎമ്മിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇങ്ങനെ മുക്കലും മൂളലുമായി സിപി ഐ രംഗത്തെത്തിയിരിക്കുന്നുവെന്നാണ് മാത്യുകുഴല്‍നാടന്‍ പറഞ്ഞത്. എന്നാല്‍ തിരുത്തല്‍ ശക്തിയായിരുന്ന സിപി ഐയ്ക്ക് ഇപ്പോള്‍ എന്തു പറ്റിയെന്ന് പറയേണ്ട് ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വത്തിനാണ്. അഴിമതിയും ധൂര്‍ത്തും കണ്ടും കേട്ടും മടുത്ത പാര്‍ട്ടി അണികള്‍ നേതൃത്വത്തിനെതിരെ തിരിയുന്ന സാഹചര്യമുണ്ടായപ്പോഴാണ് കൗണ്‍സില്‍ യോഗത്തിലെങ്കിലും ചര്‍ച്ചയായതെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha


























