മാതാപിതാക്കളുമായി വഴക്കിട്ട യുവാവ് ഭയപ്പെടുത്താൻ ഫ്‌ളാറ്റിന് തീയിട്ടു:- പൊള്ളലേറ്റ 'അമ്മ ' ആശുപത്രിയിൽ...

പത്തനംതിട്ടയിൽ മാതാപിതാക്കളുമായി വഴക്കിട്ട യുവാവ് ഫ്‌ളാറ്റിന് തീയിട്ടു. പുത്തന്‍പീടിക സ്വദേശി ജുബിനാണ് സ്വന്തം ഫ്‌ളാറ്റിന് തീയിട്ടത്. കുടുംബ വഴക്കിനെ തുടർന്ന് ജുബിനെതിരെ അച്ഛന്‍ പോലീസില്‍ പരാതി പറയാന്‍ പോയതിന് പിന്നാലെയാണിത്. അമ്മ ഓമന ജോസഫ് മാത്രമായിരുന്നു ആ സമയത്ത് ഫ്‌ളാറ്റിലുണ്ടായിരുന്നത്. പൊള്ളലേറ്റ അമ്മയെ രക്ഷപ്പെടുത്തി.
വെട്ടിപ്പുറം സ്വദേശികളായ ഓമന ജോസഫും ഭര്‍ത്താവ് ആന്റണിയും ഒരുവര്‍ഷമായി ഫ്‌ളാറ്റില്‍ താമസിച്ച് വരികയായിരുന്നു. രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലായിരുന്നു താമസം. ചൊവ്വാഴ്ച വൈകീട്ട് ഇവരുടെ എറണാകുളത്തുള്ള ഇളയ മകന്‍ ജുബിന്‍ ഫ്‌ളാറ്റിലെത്തുകയും വഴക്കിടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇയാളുടെ ശല്യം സഹിക്കവയ്യാതെ അച്ഛന്‍ പോലീസില്‍ പരാതിപ്പെടാന്‍ പോയപ്പോള്‍ മകന്‍ ഫ്‌ളാറ്റിന് തീയിടുകയായിരുന്നു. കെട്ടിടത്തിനകത്തെ ബെഡില്‍ നിന്ന് തീപടര്‍ന്ന് അകത്തുണ്ടായിരുന്ന പല സാധന സാമഗ്രികളും കത്തിനശിച്ചു.
അകത്ത് നിന്ന് ഓമനയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഫ്‌ളാറ്റിന് അബദ്ധവശാല്‍ തീപിടിച്ചതാണെന്നാണ് ആദ്യം ധരിച്ചത്.
പൊള്ളലേറ്റ അമ്മയെ രക്ഷപ്പെടുത്തി. പരിക്ക് സാരമല്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ മകന്‍ ജുബിന്‍ തന്നെയാണ് തീയിട്ടതെന്ന് മനസ്സിലാക്കി. ജുബിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























