കട അടച്ചു പോകുന്നതിനു മുന്‍പ് ദൈവങ്ങളുടെ ചിത്രത്തിനു മുന്നില്‍ കത്തിച്ചു വച്ച കര്‍പ്പൂരത്തില്‍ നിന്നു തീ പടര്‍ന്നു മൂന്നാറില്‍ കട കത്തി നശിച്ചു...മാര്‍ക്കറ്റ് തുറന്നു തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി

കട അടച്ചു പോകുന്നതിനു മുന്‍പ് ദൈവങ്ങളുടെ ചിത്രത്തിനു മുന്നില്‍ കത്തിച്ചു വച്ച കര്‍പ്പൂരത്തില്‍ നിന്നു തീ പടര്‍ന്നു മൂന്നാറില്‍ കട കത്തി നശിച്ചു...മാര്‍ക്കറ്റില്‍ നിന്നു പുക ഉയരുന്നതു കണ്ട് ടൗണിലെ വഴി യാത്രക്കാരും മറ്റു കടക്കാരും വിവരമറിയിച്ചതിനെ തുടര്‍ന്നു മാര്‍ക്കറ്റ് തുറന്നു തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കര്‍പ്പൂരത്തില്‍ നിന്നുള്ള തീ കടയിലെ സാധനങ്ങളിലേക്ക് പടരുകയായിരുന്നു. പൂട്ടിയിട്ടിരുന്ന മാര്‍ക്കറ്റിനുള്ളിലെ കടയാണ് കത്തിയത്. മൂന്നാര്‍ ടൗണിലെ പച്ചക്കറി മാര്‍ക്കറ്റില്‍ രാത്രി ഒന്‍പത് മണിയോടെയാണ് തീ പിടിച്ചത്. കെഡിഎച്പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റാണിത്.
രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. കമ്പനി അധികൃതര്‍ എത്തി രാത്രി എട്ട് മണിയോടെ മാര്‍ക്കറ്റ് പൂട്ടും. 100നു മുകളില്‍ പച്ചക്കറി, പലചരക്ക് കടകളാണ് മാര്‍ക്കറ്റിലുള്ളത്.
മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ പഴയ മൂന്നാര്‍ സ്വദേശി ബാലമുരുകന്റെ കടയിലാണ് അപകടം നടന്നത്.
"
https://www.facebook.com/Malayalivartha


























