ഇടുക്കിയില്‍ മരണാനന്തര ചടങ്ങിനിടെ പെരുന്തേനീച്ചകള്‍ ഇളകി നിരവധി പേര്‍ കുത്തേറ്റ് ചികിത്സയില്‍

ഇടുക്കിയില്‍ മരണാനന്തര ചടങ്ങിനിടെ പെരുന്തേനീച്ചകള്‍ ഇളകി നിരവധി പേര്‍ക്ക് കുത്തേറ്റു. ഇടുക്കി വെള്ളാരംകുന്നിലാണ് സംഭവം നടന്നത്. കുത്തേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സെന്റ് മേരിസ് പള്ളിയില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
കലവനാല്‍ കെഎം ജോസഫ് (88) എന്നയാളുടെ സംസ്‌കാരച്ചടങ്ങാണ് പള്ളിയില്‍ നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ പള്ളിയുടെ മുഖവാരത്തില്‍ കൂടുകൂട്ടിയ പെരുന്തേനീച്ച കൂട്ടില്‍ പക്ഷി വന്നു ഇടിച്ചതോടെയാണ് ഈച്ചകള്‍ ഇളകിയത്. പരിഭ്രാന്തരായി ജനം ഓടി പള്ളിക്കകത്തും വാഹനങ്ങളിലും അഭയം പ്രാപിക്കുകയും ചെയ്തു.
കുത്തേറ്റവര്‍ വെള്ളാരംകുന്നിലെ ക്ലിനിക്കിലും കുമളിയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. പള്ളിയോടു ചേര്‍ന്നുള്ള നഴ്‌സറി സ്‌കൂളില്‍ ഈ സമയത്ത് 50ഓളം കുട്ടികളുണ്ടായിരുന്നു. അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്നു വന്‍ അപകടം ഒഴിവായി. പള്ളി അടച്ചിട്ടു പള്ളിക്കകത്തു വച്ചുതന്നെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം കല്ലറയിലേക്കെടുത്തത്.
https://www.facebook.com/Malayalivartha


























