‘നല്ല ആണത്തമുള്ള ശിൽപം, കൺഗ്രാറ്റ്സ്’: ചർച്ചയായി നടൻ രമേശ് പിഷാരടിയുടെ കമന്റ്....അലൻസിയറുടെ പെൺപ്രതിമാ പരാമർശം, ഈയിടെ വളരെ വിവാദമായ ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു....ധാരാളം ട്രോളുകൾക്കും ഈ സംഭവം കാരണമായി...ഇത് ചിലർക്കിട്ടുള്ള കൊട്ടാണെന്ന് സോഷ്യൽ മീഡിയ...

അലൻസിയറുടെ പെൺപ്രതിമാ പരാമർശം ഈയിടെ വളരെ വിവാദമായ ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു. കേരളം സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് പെൺ പ്രതിമ നൽകി പ്രചരിപ്പിക്കരുതെന്നായിരുന്നു അലൻസിയറുടെ പരാമർശം. ഇത് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ധാരാളം ട്രോളുകൾക്കും ഈ സംഭവം കാരണമായി.ഇപ്പോഴിതാ ടോവിനോ തോമസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് രമേശ് പിഷാരടി നൽകിയ കമന്റാണ് സോഷ്യൽ മീഡിയ ലോകം ഏറ്റെടുത്തിരിക്കുന്നത്. മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം നേടിയതിനു പിന്നാലെ പുരസ്‌കാര ശില്പവും കയ്യിൽ പിടിച്ചുള്ള ഒരു ഫോട്ടോയാണ് നടൻ ടോവിനോ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാർഡ് ലഭിച്ച വിവരം ഇന്ന് രാവിലെ ആണ് ടൊവിനോ തോമസ് അറിയിച്ചത്.
മലയാളത്തിലേക്ക് ഇതാദ്യമായാണ് ഈ ഒരു പുരസ്കാരം വരുന്നത്. ഒപ്പം തെന്നിന്ത്യയിലെ ഒരു നടനും ഇതാദ്യമായാണ് ലഭിക്കുന്നത്.ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് 2018 സിനിമയെ മറ്റൊരു വിദേശ പുരസ്കാരം തേടിയെത്തി. നെതര്‍ലാന്‍ഡിലെ ആസ്റ്റംര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡാണ് 2018ലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത്.സിനിമയിലെ പ്രകടനത്തിന് നടന്‍ ടോവിനോ തോമസിന് മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് അവാര്‍ഡാണ് ലഭിച്ചത്.കേരളത്തെ പിടിച്ചുലച്ച 2018ലെ മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സിനിമയില്‍ അനൂപ് എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിച്ചത്.പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍ അനൂപ് നടത്തുന്ന ഇടപെടലുകളും ഒടുവില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി മറ്റൊരു ജീവന്‍ രക്ഷപ്പെടുത്ത അനുപ് എന്ന പട്ടാളക്കാരനായി മികച്ച പ്രകടനമാണ് ടോവിനോ സിനിമയില്‍ നടത്തിയത്.
ഇന്ത്യയില്‍ നിന്നും ഭുവന്‍ ബാം എന്ന നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ നടനായും ടോവിനോ മാറി.‘ ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതാണ് നമ്മുടെ ഏറ്റവും വലിയ മഹത്വം. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് ലോകം പിന്നീട് കണ്ടു.‘നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ്. 2018ൽ അപ്രതീക്ഷിതമായ പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം വീണുതുടങ്ങി. എന്നാൽ പിന്നീട് ലോകം കണ്ടത് കേരളീയർ എന്താണെന്നാണ്…
എന്നെ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡിന് നന്ദി.2018 എന്ന സിനിമയിലെ എന്റെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം. ഈ അംഗീകാരം എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും…’ എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെൺ രൂപത്തിലുള്ള പ്രതിമ നൽകി അപമാനിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞു. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശം.
https://www.facebook.com/Malayalivartha


























