Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മുഖ്യമന്ത്രി പിണറായി വിജയനെ പൊതുജനം മാത്രമല്ല സിപിഐയും മടത്തുതുടങ്ങിയിരിക്കുന്നു.... ഇത് ഭരണമല്ല ഏകാധിപത്യമാണെന്ന് അവരും വിളിച്ചുപറയുന്നു....അഹന്തയ്ക്കും ധാര്‍ഷ്ട്യത്തിനും ഒരു പരിധിയുണ്ട്....എല്ലാ പരിധിയും വിട്ടാല്‍ ജനം പ്രതികരിച്ചുപോകും...സിപിഐ മാത്രമല്ല സിപിഎമ്മിനുള്ളില്‍പോലും പിണറായി വിജയന്റെ ധിക്കാര ശൈലിയ്‌ക്കെതിരെ എതിര്‍പ്പ് ശക്തമാണ്....

28 SEPTEMBER 2023 11:07 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെ പൊതുജനം  മാത്രമല്ല  സിപിഐയും മടത്തുതുടങ്ങിയിരിക്കുന്നു. ഇത് ഭരണമല്ല ഏകാധിപത്യമാണെന്ന് അവരും വിളിച്ചുപറയുന്നു.   അഹന്തയ്ക്കും ധാര്‍ഷ്ട്യത്തിനും ഒരു പരിധിയുണ്ട്.  എല്ലാ പരിധിയും വിട്ടാല്‍ ജനം പ്രതികരിച്ചുപോകും . സിപിഐ മാത്രമല്ല സിപിഎമ്മിനുള്ളില്‍പോലും പിണറായി വിജയന്റെ ധിക്കാര  ശൈലിയ്‌ക്കെതിരെ എതിര്‍പ്പ് ശക്തമാണ്.ഈ പോക്ക് പോയാല്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും എല്‍ഡിഎഫിന് കേരളത്തില്‍ കിട്ടില്ല. കൈയിലുള്ള ആലപ്പുഴ സീറ്റും അടിച്ചുപോകുമെന്ന് തീര്‍ച്ചയായിരിക്കുന്നു.  യുഡിഎഫിനെ ജനങ്ങള്‍ വല്ലാതങ്ങ്  ഇഷ്ടപ്പെടുന്നതുകൊണ്ടല്ല പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ  അഹങ്കാരസമീപനത്തെ സഹിക്കാനാവാതെ  മടുത്തതുകൊണ്ട് ജനം തിരിഞ്ഞുകുത്തുന്ന സാഹചര്യമാണ് മുന്നിലുള്ളത്.

 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍  പിണറായി വിജയന്‍ പ്രസംഗിച്ച ഇടങ്ങളിലെല്ലാം മറ്റിടങ്ങളേക്കാള്‍ വോട്ട് ഇടതുമുന്നണിക്ക് കുറവായിരുന്നു. സിപിഎം അയല്‍ മണ്ഡലങ്ങളില്‍നിന്ന്  അണിയിച്ചൊരുക്കി കൊണ്ടുവന്ന ആളുകളല്ലാതെ പുതുപ്പള്ളിക്കാര്‍ക്ക് പിണറായി വിജയനെ കാണണമെന്നും കേള്‍ക്കണമെന്നുമില്ലായിരുന്നു. കറുത്തു മുന്തിയ കാറും കുട്ടിപ്പട്ടാളവും നൂറു അകമ്പടി  വണ്ടികളുമൊക്കെയായി ജാട കാണിച്ചാലൊന്നും കേരളത്തിലെ വിവരമുള്ള ജനങ്ങളൊന്നും വോട്ടുചെയ്യില്ല. തുടര്‍ച്ചയായ രണ്ടാമത്തെ എല്‍ഡിഎഫ് വിജയത്തോടെ പിണറായി വിജയന്‍ ആളാകെ മാറിപ്പോയന്ന് പറയാത്തവരായി ആരുമില്ല.സ്റ്റാലിനെക്കാള്‍ വലിയ ധിക്കാരത്തിലും അഹന്ദയിലുമാണ് പിണറായിയുടെ നടപ്പും എടുപ്പുമൊക്കെ. സിപിഎമ്മില്‍ ഒരാള്‍പോലും ചോദ്യം ചെയ്യാനില്ലെന്ന ധിക്കാരം. പാര്‍ട്ടി കാല്‍ചുവട്ടിലാണെന്നു മാത്രമല്ല സംസ്ഥാനത്തെ ഒരു സിപിഎം നേതാവു പോലും പിണറായിയെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടില്ലെന്ന സ്ഥിതി.

 

ദേശീയ നേതാക്കളായ സീതാറാം യച്ചൂരിപോലും പിണറായിയെ തിരുത്താന്‍ ധൈര്യപ്പെടുന്നില്ല. പത്രക്കാരെയും മാധ്യമങ്ങളെയും പുശ്ചത്തോടെ മാത്രം കാണുന്ന മുഖ്യമന്ത്രി. എളിമയും ക്ഷമയും സ്‌നേഹവും മുഖമുദ്രയാക്കിയിരുന്ന ഉമ്മന്‍ ചാണ്ടിയെപ്പോലുള്ളവര്‍ ഭരിച്ച സംസ്ഥാനത്താണ് മുഖത്ത് കനവും നാവില്‍ അഹന്ദയുമായി പിണറായി വിജയന്റെ ഭരണം. തെളിവടക്കം അഴിമതിയുടെയും കോഴയുടെയും കഥകള്‍ പുറത്തുരുമ്പോഴും ഞാനെന്തുവേണം, പോയി വേറെ പണി നോക്ക് എന്ന മട്ടിലാണ് ഇദ്ദേഹം.ലാവ്‌ലിന്‍ കേസ് 32 തവണ മാറ്റിവയ്ക്കപ്പെടുന്ന സാഹചര്യത്തെ ജനം സംശയിക്കുന്നത് ഈ സാഹചര്യത്തിലാണ്. മാസപ്പടിയും ദുബായ് ബന്ധവും മാത്രമല്ല മകള്‍ വീണയും ഭാര്യ കമലയുമൊക്കെ കടലാസ് കമ്പനികളുടെ മറവില്‍ മാസപ്പടി പറ്റുന്ന സംഭവങ്ങളെ സിപിഎംപോലും തിരുത്തുന്നില്ല.

 

തന്നെ തിരുത്താനും ചോദ്യം ചെയ്യാനും സംസ്ഥാനത്ത് ഒരാള്‍പോലുമില്ലെന്ന മട്ടിലാണ് പിണറായി വിജയന്റെ ശൈലി. ഒന്നാം പിണറായി സര്‍ക്കാരില്‍നിന്ന് തുലോം വ്യത്യസ്തനാണ് രണ്ടാം പിണറായി വിജയന്‍. ഒ്ന്നാം സര്‍ക്കാരിലെ  പ്രാഗത്ഭ്യം തെളിയിച്ച മന്ത്രിമാരില്‍ ഏറെപ്പേര്‍ക്കും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. പാര്‍ട്ടി സീറ്റ് കൊടുത്ത് വിജയിച്ചുവന്ന പ്രഗത്ഭരെയെല്ലാം മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി.അക്ഷരാര്‍ഥത്തില്‍ ഒരു സര്‍വാധിപതിയെപ്പോലെ പിണറായി വിജയന്‍ സംസ്ഥാനം അടക്കിവാഴുന്ന സാഹചര്യം. പിണറായി സര്‍വാധിപതിയോ അഹങ്കാരിയോ എന്തുമാകട്ടെ, കേരളത്തില്‍ നടമാടുന്ന അരാജകത്വവും അഴിമതിയും എത്ര ഭയാനകമാണ്. കടത്തില്‍ മുങ്ങിത്താഴുന്ന ഒരു സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍പോലും കൊടുക്കാന്‍ ഗതിയില്ലാതെ മുടിഞ്ഞ ഒരു സര്‍ക്കാര്‍.

 

നാറ്റക്കഥകള്‍ മാത്രമാണ് ഈ സര്‍ക്കാരിനെക്കുറിച്ച് ഉയര്‍ന്നുകേള്‍ക്കുന്നത്. ശരാശരി നിലവാരം പുലര്‍ത്താത്ത ഒരു മന്ത്രിമാരും കോഴയിലും കൈക്കൂലിയിലും ഭരണം കൈയാളുന്ന ഉദ്യോഗസ്ഥവൃന്ദവും. ഭരണനേട്ടമെന്നു പറയാന്‍ ഒന്നും ഈ സര്‍ക്കാരിനെക്കുറിച്ച് കേള്‍ക്കാനില്ല. സിപിഎം നേതാക്കളുടെ സഹകരണബാങ്ക് കൊള്ളയുടെ കാണാപ്പുറങ്ങള്‍ പൊതുസമൂഹത്തെ അപ്പാടെ വെറുപ്പിക്കുന്ന സാഹചര്യം. കട്ടോണ്ടു കള്ളന്‍ മുന്നോട്ട് എന്നു പറയുന്നതുപോലെ എത്ര വലിയ കൊള്ളയും കളവും തെളിയപ്പെട്ടാലും അതൊന്നും പ്രശ്‌നമല്ലെന്ന മട്ടിലാണ് സര്‍ക്കാരിന്റെ ധിക്കാരസമീപനം.പുതുപ്പള്ളിയില്‍ മാത്രമല്ല കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് ഭരിച്ചിരുന്ന സഹകരണബാങ്കുകളിലെല്ലാം ഭരണം യുഡിഎഫ് പിടിച്ചുകൊണ്ടിരിക്കുകയാണ്. ആസന്നമായ എല്ലാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് പാരാജയപ്പെടുന്ന സാഹചര്യമാണ് വരാന്‍ പോകുന്നത്. ഇമേജ് അപ്പാടെ നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടുത്ത മാസം മുതല്‍ മണ്ഡലപര്യടനം തുടങ്ങാനിരിക്കുന്നത്.

എന്തു ജനസമ്പര്‍ക്കം നടത്തിയാലും രക്ഷപ്പെടില്ലെന്ന വിധത്തിലേക്ക് പിണറായി സിപിഎമ്മിനെ എത്തിച്ചിരിക്കുന്നു. ഒപ്പം ഇടതുമുന്നണിയെയും. ജ്യോതി ബാസുവിനെപ്പോലുള്ള ആരാധ്യന്‍മാരായ നേതാക്കള്‍ക്കുപോലും പശ്ചിമ ബംഗാളില്‍ സിപിഎമ്മിനെ പിടിച്ചുനിറുത്താനായില്ല. ആ നിലയില്‍ കേരളത്തില്‍ പിണറായി വിജയനെ സഹിക്കാന്‍പോലും പറ്റാത്ത വിധം ജനം മടുത്തുകഴിഞ്ഞിരിക്കുന്നു.പാവപ്പെട്ട മൈക്കുകാരനോടും  വഴിപോക്കനോടുംവരെ ധിക്കാരം പറയുകയും സ്റ്റേജില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യുന്ന അഹങ്കാരത്തെ സഖാക്കള്‍ക്കു പോലും പിടിക്കുന്നില്ല. പിണറായി മഹാനാണെന്ന് വിളിച്ചു പറയുന്നത് പാര്‍ട്ടിയിലെ അന്തവിശ്വാസികളായ ഒരു നിര അടിമകള്‍ മാത്രമാണ്. ഈ ന്യായീകരണതൊഴിലാളികള്‍ ഒഴികെ പാര്‍ട്ടിയിലെ തന്നെ വിവരമുള്ള സമൂഹത്തിനെല്ലാം കാര്യം മനസിലായിരിക്കുന്നു. പിണറായി വിജയനെ മുന്നില്‍ നിറുത്തി ലോകസഭാ തെരഞ്ഞെടുപ്പെന്നല്ല ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും സിപിഎമ്മും ഇടതുമുന്നണിയും കേരളത്തില്‍ വിജയിക്കില്ല.

 

പിണറായിയെക്കാള്‍ അഹങ്കാരിയായി സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി സെക്രട്ടറിയെന്നാല്‍ പട്ടാളമേധാവി എന്ന മട്ടിലാണ് അങ്ങേരുടെ നടപ്പും ഗീര്‍വാണങ്ങളും. കേരളത്തില്‍ 30 കോടി തൊഴില്‍ വരുമെന്നും കേരളം സിംഗപ്പൂര്‍പോലെ കുതിച്ചുകയറാന്‍ പോകുകയാണെന്നുമൊക്കെയാണ് അങ്ങേരുടെ പരസ്യമായ തള്ള്. ഇതൊക്കെ വിശ്വസിക്കാനും ഏറ്റുപറയാനും കുറെ അടിമ അണികള്‍ ഉണ്ടെന്നതാണ് സിപിഎമ്മിന്റെ മഹാഭാഗ്യം. അഹങ്കാരത്തിനു കൈയും കാലും വെച്ച രണ്ടു നേതാക്കളാല്‍ കേരളത്തില്‍ സിപിഎം എന്ന പ്രസ്ഥാനം ഏറെ വൈകാതെ തീരും എന്ന കാര്യത്തില്‍ രണ്ടു പക്ഷം വേണ്ട.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (41 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (55 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends