Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പി ആ‍ർ അരവിന്ദാക്ഷന്‍റെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുന്നു.... ബാങ്കിലെ അക്കൗണ്ടന്‍റായ ജിൽസും കസ്റ്റഡിയിലാണ്.... തട്ടിപ്പിന്‍റെ വ്യാപ്തി എത്രത്തോളമുണ്ട്, ആർക്കൊക്കെ അറിവും പങ്കാളിത്തവുമുണ്ട് എന്നറിയാനാണ് എൻഫോഴ്സ്മെന്‍റ് ശ്രമിക്കുന്നത്.... അരവിന്ദാക്ഷന്‍റെ ചോദ്യം ചെയ്യലിലൂടെ ഇക്കാര്യം പുറത്തുവരുമെന്നാണ് ഇ‍ഡി....

28 SEPTEMBER 2023 12:10 PM IST
മലയാളി വാര്‍ത്ത

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആ‍ർ അരവിന്ദാക്ഷന്‍റെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുന്നു. ബാങ്കിലെ അക്കൗണ്ടന്‍റായ ജിൽസും കസ്റ്റഡിയിലാണ്. തട്ടിപ്പിന്‍റെ വ്യാപ്തി എത്രത്തോളമുണ്ട്, ആർക്കൊക്കെ അറിവും പങ്കാളിത്തവുമുണ്ട് എന്നറിയാനാണ് എൻഫോഴ്സ്മെന്‍റ് ശ്രമിക്കുന്നത്. അരവിന്ദാക്ഷന്‍റെ ചോദ്യം ചെയ്യലിലൂടെ ഇക്കാര്യം പുറത്തുവരുമെന്നാണ് ഇ‍ഡി തന്നെ കോടതിയെ അറിയിച്ചത്.ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് നാല് മണിയോടെ ഇരുവരേയും കോടതിയിൽ ഹാജരാക്കും. സിപിഎം സംസ്ഥാന സമിതി അംഗവും കേരളാ ബാങ്ക് വൈസ് ചെയർമാനുമായ എം കെ കണ്ണനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രം​ഗത്ത് വന്നിരുന്നു.

 

കരുവന്നൂരിൽ രാഷ്ട്രീയ വേട്ടക്ക് ഇഡി ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചത്. കരുവന്നൂരിലെ സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേതാക്കള്‍ക്ക് ബെനാമികളുടെ ആവശ്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, പാര്‍ട്ടി നേതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കം നടക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.സഹകരണ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വലിയ പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് കളയുകയാണ് ചെയ്യാറുള്ളത്. അല്ലാതെ പാത്രം മൊത്തം കളയുക അല്ലല്ലോ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബഹു ഭൂരിപക്ഷം സഹകരണ സംഘങ്ങളും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ 16255 സംഘങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

98.5 സഹകരണ മേഖലയും കുറ്റമറ്റതാണ്. കേന്ദ്ര നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് സംശയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മൊയ്തീന് വീണ്ടും ചോദ്യം ചെയ്യാനുള്ള നോട്ടീസ് നൽകുന്നതിൽ തീരുമാനം എടുത്തിട്ടില്ല. മൊയ്തീനെ ചോദ്യം ചെയ്യാൻ വിളിക്കാതെ തന്നെ അറസ്റ്റു ചെയ്യുന്നതും ഇഡിയുടെ പരിഗണനയിലുണ്ട്.പ്രതികളെയെല്ലാം പരസ്പരം കൂട്ടി യോജിപ്പിച്ച കണ്ണിയും ഇവരുടെ ഉപദേശകനും പി.ആർ.അരവിന്ദാക്ഷനാണെന്നും അരവിന്ദാക്ഷനെ സംരക്ഷിക്കുന്ന ഉന്നതരെ കുറിച്ചുള്ള മൊഴികളും ലഭിച്ചിട്ടുണ്ടെന്നും ഇഡി പറയുന്നു. ഇവരിലേക്കെല്ലാം അന്വേഷണം നീളും. സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണനേയും വീണ്ടും വിശദമായി ചോദ്യം ചെയ്യും. കണ്ണനെ പ്രതിയാക്കണമോ എന്നതിൽ തീരുമാനം എടുത്തിട്ടില്ല. മറ്റൊരു സഹകരണ ബാ്ങ്ക് പ്രസിഡന്റാണ് കണ്ണൻ. അതുകൊണ്ട് കരുവന്നൂർ തട്ടിപ്പുമായി കണ്ണനെ ബന്ധപ്പെടുത്തുന്നത് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.

 

രണ്ടാം പ്രതി പി.പി.കിരണിന്റെ ബെനാമി സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ലഭിച്ച 24.56 കോടി രൂപയിൽ 14 കോടി ഒന്നാം പ്രതി പി.സതീഷ്‌കുമാറിനു കൈമാറി. 50 ലക്ഷം രൂപ മൂന്നാം പ്രതി പി.ആർ.അരവിന്ദാക്ഷന്റെ പേരിൽ സ്ഥിരം നിക്ഷേപമായി നൽകിയെന്നാണ് ആരോപണം. ബാങ്കിലെ അക്കൗണ്ടന്റായിരുന്ന സി.കെ.ജിൽസുമായി അടുപ്പമുള്ള 9 വ്യക്തികളുടെ പേരിൽ 5.06 കോടി രൂപ ചോർത്തിയെടുത്തു. സി.കെ.ജിൽസ് നടത്തിപ്പുകാരനായ കരുവന്നൂർ സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റിൽ 1.50 കോടി രൂപയുടെ സ്റ്റോക്കിന്റെ കുറവും ഇ.ഡി. കണ്ടെത്തി.അറസ്റ്റിലായ സിപിഎം. അത്താണി ലോക്കൽകമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ. അരവിന്ദാക്ഷനെയും ബാങ്ക് മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഒരുദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ വിചാരണക്കോടതിയുടേതാണ് നടപടി. വ്യാഴാഴ്ച വൈകീട്ട് നാലുമണിവരെയാണ് കസ്റ്റഡി അനുവദിച്ചത്. പ്രതികളെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കരുതെന്ന് പ്രത്യേക കോടതി ജഡ്ജി ഷിബു തോമസ് നിർദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (40 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (54 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends