ഇടപ്പള്ളി - വൈറ്റില പാതയില്‍, വെണ്ണല മേഖലയില്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ ഗതാഗത തടസ്സം...

ഇടപ്പള്ളി - വൈറ്റില പാതയില്‍, വെണ്ണല മേഖലയില്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ ഗതാഗതതടസ്സം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.
ചണച്ചാക്കുകളുമായി പോയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ട്രക്ക്, മുമ്പില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടത് കണ്ട് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്
ക്രെയിന്‍ ഉപയോഗിച്ച് ട്രക്ക് ഉയര്‍ത്തിമാറ്റി പാത സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥലത്തെത്തിയ പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
https://www.facebook.com/Malayalivartha


























