2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ സജീവമാകും.... ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന, ക്ഷമമാകുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും...എയർ ടാക്സികൾക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയുണ്ടാകുമെന്നും, പരമാവധി റേഞ്ച് 241 കിലോമീറ്ററാണെന്നും റിപ്പോർട്ട്...

2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ സജീവമാകും. ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന ക്ഷമമാകുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. ലണ്ടൻ ആസ്ഥാനമായുള്ള എയർടാക്സി നിർമ്മാണ കമ്പനി ഉടമകളാണ് ഇക്കാര്യം വ്യക്തമാക്കിയത്.സ്വയം നിയന്ത്രിയ ഗതാഗതവുമായി ബന്ധപ്പെട്ട് ദുബായിൽ നടക്കുന്ന മൂന്നാത് ലോക സമ്മേളനത്തിലാണ് കമ്പനി ഇതറിയിച്ചത്. പറക്കും ടാക്സികൾ സജീവമാകുന്നതോടെ ഇതിനു വേണ്ടി വികസിപ്പിച്ച വെർട്ടിപോർട്ടുകളുടെ ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും. ഡ്രോണുകളുടെ ലാൻഡിംഗിനും ടേക്ക്ഓഫിനും അഡ്വാൻസ്ഡ് എയർ മൊബിലിറ്റി ഗതാഗതത്തിനുമായി രൂപകൽപന ചെയ്ത സാങ്കേതിക വിദ്യയാണ് വെർടിപോർട്ടുകൾ. ഒരു വെർട്ടിപോർട്ടിന് ഒന്നിലധികം ഡ്രോണുകളെ ഉൾക്കൊള്ളാൻ കഴിയും.
ഈ വർഷം ഫെബ്രുവരിയിൽ ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിലാണ് പുത്തൻ സാങ്കേതിക വിദ്യക്ക് അംഗീകാരം നൽകിയത്.ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപമായിരിക്കും ഫ്ലൈയിംഗ് ടാക്‌സിയുടെ പ്രധാന സ്റ്റേഷൻ. പാം ജുമൈറ, ദുബായ് ഡൗൺടൗൺ, ദുബായ് മറീന എന്നിവിടങ്ങളിലെ വെർട്ടിപോർട്ട് സ്റ്റേഷനുകളിലേക്കും തിരിച്ചും പ്രാരംഭ ഘട്ടത്തിൽ ടാക്സികൾ സർവ്വീസ് നടത്തും. എയർ ടാക്സികൾക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയുണ്ടാകുമെന്നും പരമാവധി റേഞ്ച് 241 കിലോമീറ്ററാണെന്നും നേരത്തെ അറിയിച്ചിരുന്നു.ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം. കരഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോൾ സമയം ലാഭിക്കുന്നതിനൊപ്പം പറക്കും ടാക്സികൾ നിരവധി നേട്ടങ്ങൾ ഉണ്ടാക്കുമെന്നും എയർടാക്സി നിർമ്മാതാക്കൾ പറഞ്ഞു.യു.എ.ഇ. യുടെ ആദ്യ വെർട്ടിപോർട്ടിന്റെ (വെർട്ടിക്കൽ എയർപോർട്ട്) നിർമാണ ചുമതല സ്കൈപോർട്സിനാണ് നൽകിയിട്ടുള്ളത്.
എയർ ടാക്സി സേവനങ്ങൾക്കായി വികസിപ്പിച്ചെടുത്ത വെർട്ടിപോർട്ട് ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും. ഡ്രോണുകളുടെ അല്ലെങ്കിൽ നൂതന എയർ മൊബിലിറ്റി (എ.എ.എം.)യുടെ ഗതാഗതത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത സൗകര്യമാണ് വെർട്ടിപോർട്ട്. പരമ്പരാഗത ഹെലിപാഡിൽനിന്ന് വ്യത്യസ്തമായ രൂപഘടനയാണ് വെർട്ടിപോർട്ടിന്റേത്. ഒരു വെർട്ടിപോർട്ടിന് ഒരേ സമയം ഒന്നിലേറെ ഇ.വി.ടി.ഒ.എൽ. (ഇലക്‌ട്രിക് വെർട്ടിക്കൽ ടേക്-ഓഫ് ആൻഡ് ലാൻഡിങ്) വാഹനങ്ങളെ ഉൾക്കൊള്ളാനും റീചാർജ് ചെയ്യാനുമുള്ള സൗകര്യവുമുണ്ടാകും.ഫെബ്രുവരിയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയിൽ വെർട്ടിപോർട്ടിന്റെ രൂപകല്പനയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു. പറക്കും ടാക്സി വെർട്ടിപോർട്ടിന്റെ പ്രധാനകേന്ദ്രം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായിരിക്കും. പാം ജുമൈര, ദുബായ് ഡൗൺടൗൺ, ദുബായ് മറീന എന്നിവിടങ്ങളിലെ വെർട്ടിപോർട്ടുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിക്കും. എയർ ടാക്സികൾക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാകും.
ഒരു പൈലറ്റ് ഉൾപ്പടെ അഞ്ചു പേർക്ക് സുഗമമായി യാത്ര ചെയ്യാനും സാധിക്കും.പറക്കും കാറുകൾ യാഥാർഥ്യമാകുന്നതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വെറും ആറുമിനിറ്റ് കൊണ്ട് പാം ജുമൈരയിലേക്കെത്താം. സമയം ലാഭിക്കുന്നതിനോടൊപ്പം കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതുൾപ്പടെ ഗതാഗത രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കാൻ പറക്കും ടാക്സികൾക്ക് കഴിയും. ഗതാഗത മേഖലയുടെ ഭാവി രൂപകല്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും ദുബായ് മുൻപന്തിയിലാണെന്നും വാക്കർ പറഞ്ഞു.എമിറേറ്റിലെ നിരത്തുകളിൽ ഡ്രൈവറില്ലാ ടാക്സികളുടെ പരീക്ഷണയോട്ട പ്രഖ്യാപനമുൾപ്പടെ ഒട്ടേറെ സുപ്രധാന തീരുമാനങ്ങൾക്ക് ദ്വിദിന സമ്മേളനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ വർഷാവസാനത്തോടെ യാത്രക്കാർക്ക് ഡ്രൈവറില്ലാ കാറുകളിൽ സഞ്ചരിക്കാനാകുമെന്നാണ് ആർ.ടി.എ.യിലെ ട്രാൻസ്പോർട്ട് സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവാദി ചൊവ്വാഴ്ച അറിയിച്ചത്.റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ആതിഥേയത്വം വഹിച്ച പരിപാടിയിൽ 2000-ത്തിലേറെ അന്താരാഷ്ട്ര പങ്കാളികൾ, 53 പ്രഭാഷകർ, ഗതാഗത മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു. 40-ലേറെ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന സുസ്ഥിര ഗതാഗത സാങ്കേതികവിദ്യകളുടെ പ്രദർശനത്തിനും ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയായി.
https://www.facebook.com/Malayalivartha


























