കടയ്ക്കലില്‍ വീടിന് തീവച്ച ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു...

കടയ്ക്കലില്‍ വീടിന് തീവച്ച ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. കുറ്റിക്കാട് സ്വദേശി അശോകന്‍(54) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അശോകനെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
വീട്ടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. വീടിന്റെ രണ്ട് മുറികള്‍ക്ക് തീവയ്പ്പില്‍ കേടുപാട് സംഭവിച്ചു. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് അശോകന്‍ ജീവനൊടുക്കിയതെന്ന് പോലീസ്.
പുനലൂര്‍ സ്വദേശിയായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ അശോകന്റെ മകള്‍, ഭര്‍ത്താവ് ഗള്‍ഫില്‍ പോയതിനാല്‍ ഈയിടെ കുടുംബവീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതില്‍ അശോകന്‍ ഏറെ സന്തോഷവാനായിരുന്നെങ്കിലും അടുത്തനാളില്‍ ഭര്‍ത്താവിനൊപ്പം മകള്‍ മടങ്ങിയത് ഇയാളെ നിരാശനാക്കി.
തന്റെ ഭാര്യയും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ആരോപിച്ച് വീടിന് തീവയ്ക്കുമെന്ന് അശോകന്‍ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന വേളയിലാണ് അശോകന്‍ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കി പോലീസ്.
https://www.facebook.com/Malayalivartha


























