ഇ ഡി വന്നത് സുരേഷ് ഗോപിക്ക് തട്ടകമൊരുക്കാന്‍; ദെെവം വന്നാലും രക്ഷപ്പെടില്ലെന്നും എം കെ കണ്ണന്‍...അവര്‍ എന്ത് തട്ടകം ഒരുക്കിയാലും സുരേഷ് ഗോപി ഇവിടെ നിലം തൊടാന്‍ പോകുന്നില്ല.... ഇ ഡിയെ ഉപയോഗിച്ച് പഴുതുണ്ടാക്കാനാണ് ശ്രമിക്കുന്നത്.... ഇ ഡിയല്ല ദൈവം തമ്പുരാന്‍ ഇറങ്ങിയാലും രക്ഷപ്പെടാന്‍ പോകുന്നില്ല....

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുകയാണ് . ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് നാല് മണിയോടെ ഇരുവരേയും കോടതിയിൽ ഹാജരാക്കും. സിപിഎം സംസ്ഥാന സമിതി അംഗവും കേരളാ ബാങ്ക് വൈസ് ചെയർമാനുമായ എം കെ കണ്ണനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അതിനിടയിൽ ചില പ്രസ്താവനകളുമായി രംഗത്ത് വരികയാണ് എം കെ കണ്ണൻ. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉന്നതരെ ലക്ഷ്യമിടുന്നതായി സിപിഐഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണന്‍. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അന്വേഷണം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.
സുരേഷ് ഗോപിക്ക് തൃശൂരില്‍ തട്ടകമൊരുക്കാനാണ് ഇ ഡി വന്നതെന്നും എം കെ കണ്ണന്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.'അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. പക്ഷേ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഉന്നത ബന്ധം അന്വേഷിക്കണമെന്നതാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുക്കേണ്ടതിന് കാരണമായി ഇ ഡി ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇഡി പട്ടികയില്‍ ആരെയൊക്കെ പെടുത്തും എന്ന് അറിയില്ല. തെളിവൊന്നും വേണ്ടല്ലോ. എന്തിനുമുള്ള അധികാരം ഉണ്ടല്ലോ.അനിയന്ത്രിതമായ അധികാരമാണ് അവര്‍ ഉപയോഗിക്കുന്നത്.' എം കെ കണ്ണന്‍ പറഞ്ഞു.രാഷ്ട്രീയലാക്കോടെയുള്ള നീക്കമാണ് ഇ ഡി നടത്തുന്നതെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയെ പ്രതികൂട്ടിലാക്കാനാണ് ശ്രമം. പാര്‍ട്ടിക്ക് പങ്കില്ല. കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. കരുവന്നൂരിലെ അന്വേഷണം ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. ഇഡിയാണ് അതിനെ കുഴപ്പത്തിലാക്കിയതെന്നും എം കെ കണ്ണന്‍ പറഞ്ഞു.തൃശൂരില്‍ സുരേഷ് ഗോപി പദയാത്ര നടത്തുമെന്നാണ് പറയുന്നത്. അവര്‍ എന്ത് തട്ടകം ഒരുക്കിയാലും സുരേഷ് ഗോപി ഇവിടെ നിലം തൊടാന്‍ പോകുന്നില്ല. ഇ ഡിയെ ഉപയോഗിച്ച് പഴുതുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇ ഡിയല്ല ദൈവം തമ്പുരാന്‍ ഇറങ്ങിയാലും രക്ഷപ്പെടാന്‍ പോകുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് പോലും കിട്ടിയിട്ടില്ലെന്നും എം കെ കണ്ണന്‍ അഭിപ്രായപ്പെട്ടു.കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇരകള്‍ക്ക് വേണ്ടി സുരേഷ് ഗോപി രംഗത്തിറങ്ങും. ഗാന്ധിജയന്തി ദിനത്തില്‍ കരുവന്നൂര്‍ ബാങ്കിന് മുന്നില്‍നിന്ന് പദയാത്ര ആരംഭിക്കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം. പദയാത്ര തൃശൂരില്‍ സമാപിക്കും. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് മൂലം പണം നഷ്ടമായവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് പദയാത്ര.
പണം നഷ്ടമായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെയും ദുരിതത്തിലായവരുടെയും കുടുംബാംഗങ്ങളും പദയാത്രയില്‍ അണിനിരക്കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ എം ടി രമേശ് പങ്കെടുക്കും. കരുവന്നൂര്‍ തട്ടിപ്പിലെ ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് സിപിഐഎം നിലകൊള്ളുന്നതെന്ന് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ കെ കെ അനീഷ് കുമാര്‍ ആരോപിച്ചു. ഇ ഡി അന്വേഷണം തടസപ്പെടുത്താനുള്ള സിപിഐഎം ശ്രമം തട്ടിപ്പുകാരെ സംരക്ഷിക്കാനായാണ്. പണം നഷ്ടമായവരോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ തട്ടിപ്പിന് കൂട്ടുനിന്ന എ സി മൊയ്തീന്‍, എം കെ കണ്ണന്‍, പി ആര്‍ അരവിന്ദാക്ഷന്‍, അനൂപ് ഡേവിസ് കാട എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണം. ജനപ്രതിനിധികളായി തുടരാന്‍ ഇവര്‍ക്ക് അര്‍ഹതയില്ല. കോടികളുടെ തട്ടിപ്പ് പുറത്തു വന്ന സാഹചര്യത്തില്‍ കേരള ബാങ്ക് ഉള്‍പ്പെടെ സംശയ നിഴലിലായ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം പുറത്തിറക്കമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























