ഗവർണർ സർക്കാർ പോര് രൂക്ഷം; നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനിശ്ചിതമായി തടഞ്ഞുവച്ചിരിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്

ഒരു ഇടവേളയ്‌ക്കു ശേഷം വീണ്ടും ഗവർണർ സർക്കാർ പോര് തുടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെയാണ് പോരിന് തുടക്കമിട്ടിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനിശ്ചിതമായി തടഞ്ഞുവച്ചിരിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്.
വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. സുപ്രീംകോടതിയിൽ കേസ് നടത്താൻ മുതിർന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലിന്റെ സേവനം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു .എട്ട് ബില്ലുകളാണ് ഭരണഘടനാ അനുച്ഛേദം 200 പ്രകാരം ഗവർണറുടെ അംഗീകാരത്തിനയച്ചത്. സർവകലാശാല ഒന്നും രണ്ടും നിയമഭേദഗതി ഉൾപ്പെടെ മൂന്ന് ബില്ലുകൾ ഒരുവർഷവും പത്ത് മാസവുമായി ഗവർണറുടെ ഒപ്പ് കാത്തുകിടക്കുകയാണ്.
കേരള സഹകരണസംഘം ഭേദഗതി ബിൽ ഒരുവർഷവും രണ്ടുമാസവും ലോകായുക്ത ഭേദഗതി ബിൽ ഒരു വർഷവും 20 ദിവസവുമായി. പൊതുജനാരോഗ്യ ബില്ലടക്കം ഒപ്പിടുന്നില്ല.നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാകുന്നത് വൈകിപ്പിക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്തതാണ്. ഗ എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha


























