Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

അതിജാഗ്രതാനിര്‍ദേശം..പെരുമഴയും പ്രളയവും..കേരളം വീണ്ടും ഭീതിയില്‍

28 SEPTEMBER 2023 03:57 PM IST
മലയാളി വാര്‍ത്ത

ഇന്നു മുതല്‍ ഒരാഴ്ച കേരളത്തില്‍ പ്രളയത്തിനും പ്രകൃതിദുരന്തത്തിനും സാധ്യതയേറിയിരിക്കുന്നു. ഏതു നിമിഷവും സംസ്ഥാനമൊട്ടാകെയോ പ്രാദേശിക തലത്തിലോ കനത്ത മഴയ്ക്കും ഇടിമിന്നലിനും പ്രളയത്തിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യതയാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്. ഇന്നു മുതല്‍ ഞായറാഴ്ചവരെ അതിജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്തുടനീളം പുറപ്പെടുവിച്ചിരിക്കുന്നത്.

 

 

 

കേരളത്തില്‍ മഹാപ്രളയങ്ങളും ഉരുള്‍പൊട്ടലും ഏറെയുണ്ടായതും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് എന്നതാണ് ആശങ്ക ഉയര്‍ത്തുന്ന പ്രധാന കാര്യം. പുത്തുമല, പെട്ടിമുടി, കൂട്ടിക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍നാശം വിതച്ച ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും സംഭവിച്ചതെല്ലാം ഇതേ കാലത്താണ്. ചെറിയൊരു പ്രദേശത്ത് മേഘസ്‌ഫോടനമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ അതിവര്‍ഷമുണ്ടാവുകയും പിന്നാലെ മണ്ണിടിച്ചിലും പ്രളയവും വന്‍നാശനഷ്ടവുമുണ്ടാവുകയാണ് പതിവ്. കേരളത്തിലെ മലയോരമേഘലയില്‍ ഏതു നിമിഷവും സമാനമായ ദുരന്തങ്ങള്‍ക്ക് സാധ്യയേറിയതോടെ അതിജാഗ്രത പുലര്‍ത്താനാണ് ജനങ്ങള്‍ക്കുള്ള നിര്‍ദേശം. സംസ്ഥാനത്തെ ഭയാനകമായ രീതിയിലുള്ള ദുരന്തങ്ങളെല്ലാം സംഭവിക്കുന്ന രാത്രി കാലത്താണ് എന്നത് മലയോരമേഖലയില്‍ കനത്ത ആശങ്ക പരുത്തുന്നുണ്ട്.

 

 

 


ഇന്നു മുതല്‍ ഈ മാസം 30 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മറ്റെന്നാളോടെ ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുകയുമാണ്. ഇതേ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്നിരിക്കെ വരുംദിവസങ്ങളില്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴ ശക്തമാകുന്നത്. 30വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതും ഈ സാഹചര്യത്തിലാണ്. മുന്‍പ് ദുരന്തങ്ങളുണ്ടായ മേഖലയിലെല്ലാം വിവിധ വകുപ്പുകള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നു.

 

 

 


്ഇന്നു മുതല്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും ശക്തമായിരിക്കെ കേരളത്തിലെ തീരപ്രദേശങ്ങളിലും മലയോരമേഖലയിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.
ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്‌നാട്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ക്കു മുകളില്‍ നിലവില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനും സാധ്യതയേറിയിരിക്കുന്നു. നാളെയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരള തീരത്ത് കടലാക്രമണം ശക്തമാകാനിടയുണ്ട്. ദേശീയതലത്തില്‍ ഇക്കൊല്ലത്തെ കാലവര്‍ഷം
പിന്‍വാങ്ങാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ ന്യൂനമര്‍ദവും പെരുമഴയുമുണ്ടായിരിക്കുന്നത്.

 

 


അതേ സമയം കേരളത്തില്‍ മഴ ഒരു മാസംകൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നു മുതല്‍ ഒരാഴ്ച കേരളത്തിലെ മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്നലെ രാത്രിയിലും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കൊല്ലം സ്ംസ്ഥാനത്ത് റിക്കാര്‍ഡ് മഴക്കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ 40 ശതമാനത്തിലേറെ കുറവാണുള്ളത്. ഇടുക്കി ജലാശയത്തില്‍ 38 ശതമാനം മാത്രമാണ് വെള്ളമുള്ളത്. എത്ര വലിയ പ്രളയം സംഭവിച്ചാലും ഇടുക്കി, ശബരിഗിരി അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവരില്ലെന്നതാണ് ഏക ആശ്വാസം. നിലവിലെ സാഹചര്യത്തില്‍ എത്ര വലിയ പ്രളയം സംഭവിച്ചാലും ഈ അണക്കെട്ടുകളില്‍ പകുതിപോലും ജനനിരപ്പ് ഉയരാനുള്ള സാഹചര്യമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ശേഷിയുടെ പകുതിയോളമാണ് ജലനിരപ്പുള്ളത്.
അതേ സമയം ഈ ദിവസങ്ങളില്‍ കാലം തെറ്റി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും ഭീതിപരത്തുന്നുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറ ജനലും വാതിലും അടച്ചിട്ട് സുരക്ഷിതരാകണമെന്നാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.. അതേ സമയം കാലവര്‍ഷം അവസാനിരിക്കെ സംസ്ഥാനത്ത് 38 ശതമാനം മഴക്കുറവാണുണ്ടായിരിക്കുന്നത്. 1976 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1229.5 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (41 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (55 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends