Widgets Magazine
10
Dec / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഘോഷത്തില്‍ സിറിയ... ജയിലുകളില്‍ നിന്ന് പതിനായിരക്കണക്കിന് മനുഷ്യരെ മോചിപ്പിച്ച് സിറിയ; രാജ്യത്ത് ആഘോഷ പ്രകടനങ്ങള്‍ തുടരുന്നു


സമാധാനം അകലെ... വിമതസഖ്യം ഭരണം പിടിച്ചെടുത്ത സിറിയയിലെ സൈനിക താവളങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍; ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയ രാജ്യമായി തുര്‍ക്കി


മുന്‍ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ അന്തരിച്ചു....


കുവൈത്തിന്റെ കടുത്ത നടപടി പ്രവാസികൾക്ക് വിനയായി, അനധികൃത മാർഗത്തിലൂടെ നേടിയ സ്‌പോണ്‍സര്‍മാരുടെ പൗരത്വം റദ്ദായി, വിസ കാലാവധി തീർന്നാൽ ഇനി രാജ്യം വിടേണ്ട അവസ്ഥ, വിസ പുതുക്കാനോ മാറ്റാനോ ആകാതെ ആശങ്കയിലായി മലയാളികളടക്കമുള്ള പ്രവാസികള്‍


ഗോലൻ കുന്നുകളിലെ സിറിയന്‍ നിയന്ത്രിത പ്രദേശം ഇസ്രായേല്‍ കൈവശപ്പെടുത്തി...ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു...ശത്രുതാപരമായ ഒരു ശക്തിയെയും തങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും നെതന്യാഹു..

ബാലഭാസ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിരാശനായ ഒരു പിതാവ്...ആ ജീവിത്തിലേക്ക് വെളിച്ചത്തിന്റെ ഒരു കീറ് വീണ ദിവസമാണ് ഇന്നലെ കഴിഞ്ഞുപോയത്...അതും ബാലുവിന്റെ പിതാവ് ആരോപിച്ചത് പോലെ...

29 NOVEMBER 2024 04:05 PM IST
മലയാളി വാര്‍ത്ത

കൊല ചെയ്യപ്പെട്ട നക്സൽ രാജന്റെ കൊലപാതകികളെ നിയമത്തിന് മുന്നിലെത്തിക്കാൻ  പിതാവ്  ഈച്ചര വാര്യർ നടത്തിയ യാത്രകൾ കേരളം എങ്ങനെ മറക്കാനാണ്? അതുപോലൊരു യാത്രയാണ് അപകടത്തിൽ  കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ പിതാവ് നടത്തി കൊണ്ടിരിക്കുന്നത്. ബാലഭാസ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിരാശനായ ആ പിതാവിന്റെ ജീവിത്തിലേക്ക് വെളിച്ചത്തിന്റെ ഒരു കീറ് വീണ ദിവസമാണ് ഇന്നലെ കഴിഞ്ഞുപോയത്. ബാലഭാസ്ക്കറെ ഇടിച്ചു കൊന്ന അർജുൻ പിടിയിലായിരിക്കുന്നു.അതും ബാലുവിന്റെ പിതാവ് ആരോപിച്ചതുപോലെ സ്വർണ്ണകടത്തിൽ. 

 

പെരിന്തൽമണ്ണയിൽ ജുവലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണം കവർന്ന കേസിൽ പ്രതിയായ അർജുൻ തന്നെയാണ് വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ കാർ ഓടിച്ച ഡ്രൈവ‌ർ. പാട്ടുരക്കൽ സ്വദേശി കുറിയേടത്ത് മനയിൽ അർജുൻ ആണ് പെരിന്തൽമണ്ണ കവർച്ച കേസിൽ പിടിയിലായത്. ഇയാൾ അടക്കം ഒമ്പത് പേരെയാണ് അറസ്‌റ്റ് ചെയ‌്തിട്ടുള്ളത്. കവർച്ചാ സ്വർണം വിൽക്കാൻ സഹായിച്ചവരുടെ കൂട്ടത്തിലാണ് അർജുനെ പ്രതിചേർത്തിരിക്കുന്നത്.ബാലഭാസ്‌കറിന്റെ അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.

അർജുന് തലയ്ക്ക് പരിക്കേറ്റത് മുൻ സീറ്റിൽ ഇരുന്നതിനാലാണെന്നായിരുന്നു ഫോറൻസിക് പരിശോധനാ ഫലം. ബാലഭാസ്‌കർ പിൻസീറ്റിൽ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറൻസിക് അന്വേഷണത്തിൽ കണ്ടെത്തി. അപകടമുണ്ടായപ്പോൾ കാർ അമിത വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ഇയാൾ താൻ അല്ല വാഹനം ഓടിച്ചതെന്ന് കോടതിയിൽ മൊഴി മാറ്റുകയായിരുന്നു.ആറുവർഷമായിട്ടും ബാലുവിന്റെ മരണത്തിന് പിന്നിലെ നിഗൂഢത ഇന്നും അവശേഷിക്കുകയാണ്.

 

സ്വാഭാവിക കാറപകടമെന്ന് പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും എഴുതിത്തള്ളിയെങ്കിലും, പിതാവ് കെ.സി. ഉണ്ണി ഹൈക്കോടതിയെ സമീപിച്ച്, മരണത്തിന് സ്വർണക്കടത്തുമായോ അതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുമായോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വിശദമായി അന്വേഷിക്കാൻ ഉത്തരവു നേടി. തുടക്കത്തിൽ സാധാരണ കാറപകടമെന്നായിരുന്നു കരുതിയത്.ബാലുവിന്റെ സുഹൃത്തുക്കളും മാനേജർമാരും സ്വർണക്കടത്തു കേസിൽ പ്രതിയായതോടെയാണ് ബന്ധുക്കൾക്ക് സംശയമുണ്ടായതും, അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടതും. ബാലുവിന്റെ ട്രൂപ്പ് അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്വർണക്കടത്തും ദുരൂഹമായ പണമിടപാടുകളും സംശയകരമായ മൊഴികളുമെല്ലാം പുനരന്വേഷിക്കുകയാണ് സി.ബി.ഐയുടെ രണ്ടാംസംഘം.

 

ബാലുവുമായുള്ള ബന്ധം സുഹൃത്തുക്കൾ സ്വർണക്കടത്തിന് ഉപയോഗിച്ചില്ലെന്നാണ് സി.ബി.ഐയുടെ ആദ്യാന്വേഷണത്തിലെ നിഗമനം. ബാലഭാസ്‌കറിന്റേത് അപകടമരണമാണോ കൊലപാതകമണോ എന്നേ അന്വേഷിച്ചിട്ടുള്ളൂ. മരണത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ല.ഡി.ആർ.ഐയാണ് അത് അന്വേഷിക്കേണ്ടതെന്നായിരുന്നു സി.ബി.ഐ കോടതിയിൽ പറഞ്ഞത്. കാറപകടം ആസൂത്രിതമല്ലെന്നും അമിതവേഗതയും അശ്രദ്ധയും കാരണമുണ്ടായതാണെന്നുമുള്ള കണ്ടെത്തലോടെ ഡ്രൈവർ അർജ്ജുനെതിരെ മന:പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയ കുറ്റപത്രം തള്ളിയാണ് പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.

പല വസ്തുതകളും പരിശോധിക്കാതെ തയ്യാറാക്കിയ സി.ബി.ഐ കുറ്റപത്രത്തിൽ ഒട്ടേറെ പാളിച്ചകൾ ഉള്ളതിനാൽ അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണി, ബി. ശാന്തകുമാരി, സാക്ഷി സോബി ജോർജ്ജ് എന്നിവരുടെ ഹർജികളിലാണ് പുനരന്വേഷണത്തിന് ഉത്തരവുണ്ടായത്.എന്നാൽ, തന്റെ ആരോഗ്യവും ജീവിതവും നശിപ്പിച്ച ആക്‌സിഡന്റ് ആയിരുന്നതുകൊണ്ട് ബാലഭാസ്‌കറിന്റെ അമ്മയും അച്ഛനും ഒന്നരക്കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇതേ അർജുൻ കേസ് നൽകിയിരിക്കുകയാണ്.ഇത് അയാളുടെ തന്ത്രമായിരുന്നു. 

 

വ്യാഴാഴ്ച രാത്രി എട്ടരയോടെ പെരിന്തൽമണ്ണ ഊട്ടി റോഡിലെ ജുവല്ലറി അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഉടമ യൂസഫിനേയും സഹോദരൻ ഷാനവാസിനേയും കാറിൽ പിറകെവന്ന് ഒമ്പതോളം വരുന്നസംഘം പട്ടാമ്പി റോഡിൽ വച്ച് കവർച്ച ചെയ്ത് കാറിൽ രക്ഷപ്പെടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ പെരിന്തൽമണ്ണയിലെത്തിച്ച് എസ്‌പി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കൂടുതൽ ചോദ്യം ചെയ്തതിലാണ് ദിവസങ്ങളോളം ആസൂത്രണം നടത്തി നടപ്പിലാക്കിയ കവർച്ചയുടെ ചുരുളഴിഞ്ഞത്. മിഥുൻ, സതീഷ്, ലിസൺ, അർജുൻ, എന്നിവർ കവർച്ചാസ്വർണം വിൽക്കാൻ സഹായിച്ചവരും രക്ഷപ്പെടാൻ സഹായിച്ചവരുമാണ്.

 

സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായും മലപ്പുറം ജില്ലാ പൊലീസ് മേധാവി അറിയിച്ചു.അപകടത്തിൽപ്പെട്ട ബാലുവിന്റെ കാറിൽ സ്വർണം ഉണ്ടായിരുന്നതായി മൊഴിയുണ്ടായിരുന്നു. എന്നാൽ ഇതിലേക്കൊന്നും അന്വേഷണം നീങ്ങിയില്ല. അച്ഛന്റെ വാക്കുകൾ ബധിര കർണങ്ങളിലാണ് പതിച്ചത്. ബാലഭാസ്ക്കർ ലക്ഷ കണക്കിന് രൂപ പലർക്കും നൽകിയിട്ടുണ്ടെന്നും വാർത്തകൾ വന്നിരുന്നു.ഇതിലൊന്ന് തിരുവനന്തപുരത്ത് കഞ്ഞിയും അപ്പവും വിൽക്കുന്ന കടകൾ തുടങ്ങാൻ ബാലഭാസ്കർ മുടക്കിയ രണ്ട് കോടിയാണ്. തന്റെ മാനേജറുടെ നിർബന്ധത്തിന് വഴങ്ങി ചില സുഹൃത്തുക്കൾക്കാണ് തുക നൽകിയത്.

 

ഇതും പാലക്കാട്ടെ ആശുപത്രിയിൽ മുടക്കിയ പണവുമാണ് ബാലുവിന്റെയും മകളുടെയും ജീവൻ അപഹരിച്ചതെന്ന് അഛൻ കരുതുന്നു. പണം  അപഹരിക്കുന്നതിനായി   സംവിധായകൻ ബാലഭാസ്കറിനെ വാഹനാപകടമുണ്ടാക്കി കൊന്നതാണെന്നാണ്  അഛനും കുടുംബത്തിനും സംശയം. ബാഭാസ്കറിന്റെ ഭാര്യയെ അപകടമുണ്ടാക്കിയവർ അവരുടെ വരുതിയിൽ ഭീഷണിപ്പെടുത്തി നിർത്തുന്നതായും  പിതാവ് ആരോപിക്കുന്നു. ബാലുവിന്റെ വീട്ടിൽ സി സി റ്റി. വി. സ്ഥാപിക്കുകയും  അതിന്റെ വിഷ്വലുകൾ  ബാലുവിന്റെ സ്റ്റാഫിലുള്ള ഒരാളുടെ ഫോണിലെത്തുകയും ചെയ്യുന്നു. ബാലുവിന്റെ ഭാര്യയെ കാണാൻ ആരൊക്കെ വരുന്നു എന്നറിയാൻ  വേണ്ടിയാണത്രേ ഇത്. 

 

 മരണത്തിൽ ദുരുഹത ആരോപിച്ച് അഛൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. ഡിജിപിക്കും അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. പരാതി നൽകിയ വിവരം അറിഞ്ഞയുടനെ ബാലഭാസ്കറിന്റെ മാനേജർമാർ അഛനെതിരെ രംഗത്തെത്തി. അഛന് ഭ്രാന്താണെന്നാണ് അവർ പറഞ്ഞത്. എന്നാൽ സത്യസന്ധമായി അന്വേഷിച്ചാൽ വാഹനം ഇടിച്ചതല്ല ഇടിപ്പിച്ചതാണെന്ന് മനസിലാവുമെന്ന് പിതാവ് പറയുന്നു. ലക്ഷമിയെ പ്രസവത്തിനു വേണ്ടി ചികിൽസിച്ച പാലക്കാട്  സ്വദേശിയായ ഡോക്ടറാണ് സംശയനിഴലിലുള്ളതെന്നാണ് കുടുംബം പറയുന്നത്.. അദ്ദേഹത്തിന്റെ ഭാര്യയുടെ ചേട്ടന്റെ മകനാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ബാലഭാസ്കറിന്റെ ഡ്രൈവറായി   എത്തുന്നത്.

 

അപകടം നടന്ന സമയം വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്ന ഡ്രൈവറുടെ മൊഴിയാണ് സംശയത്തിന് ഇടയാക്കിയത്. ആദ്യം എല്ലാവരും ഇങ്ങനെയാണ് വിശ്വസിച്ചത്. സംഭവം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവറാണെന്നാണ് പുറം ലോകം അറിഞ്ഞത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ ആണെന്ന് എല്ലാവരും  അറിഞ്ഞു. ഡ്രൈവറിൽ  നിന്നാണെന്നാണ് ലോകം അറിഞത് .ബോധം വന്ന ശേഷം ലക്ഷ്മി നൽകിയ മൊഴിയാണ്  നിർണായകമായത് . ഡ്രൈവറുടെയും ലക്ഷ്മിയുടെയും മൊഴികളിൽ വന്ന വ്യത്യാസത്തിന്റെ സാഹചര്യത്തിൽ പോലീസ് അന്വേഷണം ആരംഭിക്കാനിരിക്കെയായിരുന്നു പിതാവ് പരാതി നൽകിയത്. 

 

പാലക്കാട്ടെ ഡോക്ടറുടെ ആശുപത്രിയിൽ ബാലഭാസ്കർ കോടികൾ  മുടക്കിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.. കുട്ടികൾ ഇല്ലാത്തവർക്ക് ചികിത്സ നൽകുന്ന പാലക്കാട്ടെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് ഇത്. എത്രരൂപ മുടക്കിയിട്ടുണ്ടെന്ന്  ബാലഭാസ്കറിന് മാത്രമേ അറിയാവൂ . ഡോക്ടറുടെ ഭാര്യയെ അപകടത്തിന്റെ പിറ്റേന്ന് ബാലുവിന്റെ വീട്ടുകാർ  വിരട്ടിവിട്ടതാണ്. എന്നാൽ  രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർ തിരിച്ചെത്തി. സാമ്പത്തിക രഹസ്യം പുറത്തറിയാതിരിക്കാൻ വേണ്ടിയാണത്രേ ഇത്.  മുടക്കിയ  പണത്തിന്റെ കണക്ക് ബാലുവിന്റെ ഭാര്യക്ക് പോലും കൃത്യമായി അറിയില്ലെന്നാണ് വിവരം.

 

ഇതിന്റെയെല്ലാം കണക്കുകൾ അറിയുന്നത് ബാലഭാസ്കറിന്റെ മാനേജർമാർക്കാണ്. അവർ രഹസ്യം പുറത്തറിയിക്കുന്നില്ല. ബാലുവിന്റെ മാതാപിതാക്കൾ സമ്പാദ്യത്തിന്റെ കണക്കുകൾ അന്വേഷിച്ചെങ്കിലും അവരെ മാനേജർമാർ വിരട്ടി വിട്ടു. തീരെ സാധുക്കളായ മാതാപിതാക്കൾ  വാസ്തവം അറിയാതെ തീ തിന്നുന്നു. അവർക്ക് വേണ്ടത് ബാലുവിന്റെ  പണമല്ല. ബാലുവിനെയാണ്. ബാലുവിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചറിയാൻ ബാലുവിന്റെ പിതാവ് ബാലുവിന്റെ ചാർട്ടേഡ്  അക്കൗണ്ടന്റിനെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബാലുവിന്റെ ജഗതിയുടെ വീട്ടിൽ ചിലരെത്തി അഛനെയും അമ്മാവനെയും  തെറിവിളിച്ചതായി വിവരമുണ്ട്.

 

സാമ്പത്തിക സ്ഥിതിയെ കുറിച്ചറിയാൻ ഉത്തരവാദപ്പെട്ട ഒരാളെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ എന്തിനാണ് തെറിവിളിയെന്നാണ് വീട്ടുകാർ ചോദിക്കുന്നത്. ബാലുവിന്റെ കുടുംബത്തിന് നിലവിൽ മറ്റാരിൽ നിന്നും ഭീഷണിയില്ല. തങ്ങൾ ചാർട്ടേസ് അക്കൗണ്ടന്റിനെ കാണണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമെന്ന് വീട്ടുകാർ കരുതുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ്  തൃശൂരിലെ ക്ഷേത്രത്തിൽ ബാലുവും കുടുംബവും പൂജ നടത്താൻ പോയതെന്നും ഇതും സംശയകരമാകണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബാലുവിന്റെ ബന്ധുക്കൾ പറയുന്നു. 

 

സംഭവിച്ചത് അപകടം മാത്രമാണ്. അത് ഡ്രൈവറുടെ കൈപ്പിഴ കൊണ്ട് സംഭവിച്ചതാണെന്ന് ആരും പറഞ്ഞിട്ടില്ല. അപ്പോൾ പിന്നെ താനല്ല കാറേടിച്ചത് എന്ന് ഡ്രൈവർ പറഞ്ഞത് എന്തിനാണെന്നാണ് സംശയം. ബാലുവിന് അപകടം സംഭവിച്ചപ്പോൾ തന്നെ ഇത്തരം സംശയങ്ങൾ ഉയർന്നു വന്നതാണ്. എന്നാൽ അന്നത്തെ ദുഃഖത്തിൽ അതാന്നും വാർത്തയല്ലാതായി മാറി. ഡ്രൈവറുടെ മൊഴിയിലെ വൈരുദ്ധ്യമാണ്  പിന്നീട്  വിവാദങ്ങൾ വളർത്തിയത്.. മരിക്കുന്ന ദിവസം താൻ ബാലഭാസ്കറിനെ തീപ്രപരിചരണ വിഭാഗത്തിൽ കയറി സന്ദർശിച്ചതായി ബാലുവിന്റെ ചില സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. മകളുടെ വിയോഗം ബാലുവിനെ അറിയിച്ചതായും അതിലൊരാൾ തട്ടി വിട്ടു.

 

 

ഇവിടെയാണ് ബാലുവിന്റെ വീട്ടുകാർക്ക് ചില സംശയങ്ങൾ ഉരുത്തിരിയുന്നത്. മരണദിവസം തന്നെ ബാലുവിന്റെ മാതാപിതാക്കളോട് അനന്തപുരി ആശുപത്രിയിലെ സീനിയർ ഡോക്ടർമാർ ബാലു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പു നൽകിയിരുന്നു. ബാലുവിന് ബോധം തെളിഞ്ഞതായും അവർ അറിയിച്ചു. ഇക്കാര്യം ചില പ്രധാന പത്രങ്ങൾ റിപ്പോർട്ട് ചെയ്തതുമാണ്. പിന്നെങ്ങനെ ബാലു മരിച്ചു എന്നാണ് വീട്ടുകാർ   ചോദിക്കുന്നത്. അതായത് ബോധം  തെളിഞ്ഞ ബാലുവിനോട് ആരെങ്കിലും മകളുടെ വിയോഗവാർത്ത പറഞ്ഞോ? അങ്ങനെ പറഞ്ഞെങ്കിൽ അത് ആരാണ് ? ബാലുവിന്റെ സുഹ്യത്തുക്കളാണോ?  

 

ബാലുവിന്റെ വീട്ടുകാർക്ക് ഇപ്പോൾ അയാളുടെ ഒരു സുഹ്യത്തിനെയും കാണേണ്ട. ബാലുവിന്റെ കല്യാണം നടത്തിച്ചതും അവനെ സ്വന്തം വീട്ടിൽ നിന്ന് അകറ്റിയതും സുഹ്യത്തുക്കളാണ്. സുഖമില്ലാത്ത സഹോദരിയെ പോലും നോക്കാത്ത തരത്തിൽ ബാലുവിനെ മാറ്റിയത് സുഹ്യത്തുക്കളാണെന്ന് അവർ വിശ്വസിക്കുന്നു. മകളുടെ വിയോഗ വാർത്ത അറിയിച്ചത്  കാരണമാണ് ബാലുവിന് ഹൃദയസ്തംഭനം ഉണ്ടായതെന്നു തന്നെയാണ് വീട്ടുകാർ വിശ്വസിക്കുന്നത്. ബാലുവിന്റെ കുടുംബ സുഹൃത്തായ ഡോക്ടറുടെ ഭാര്യയെ ബാലുവിന്റെ വീട്ടുകാർ ആട്ടിയിറക്കിയതും ഇതു കൊണ്ടാണെന്നാണ് വിവരം. ലക്ഷ്മിയുടെ ആരോഗ്യനിലയൊന്നും അവരെ അലട്ടുന്നില്ല. കാരണം അവർക്ക് എല്ലാം നഷ്ടപ്പെട്ടു. തിരിച്ചുകിട്ടാനാവാത്തവിധം.

സ്വന്തം താത്പര്യ പ്രകാരം ബാലു വിവാഹം കഴിക്കുമ്പോൾ സമയദോഷം തങ്ങൾ കണ്ടതാണെന്ന് ബാലുവിന്റെ ബന്ധുക്കൾ പറയുന്നു. ബാലുവിന്റെ മരണദിവസം രാത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ  നടന്നത് എന്താണെന്നാണ് വീട്ടുകാർ അന്വേഷിക്കാൻ ആഗ്രഹിക്കുന്നത്. ബാലുവിന്റെ മരണം സ്വാഭാവികമാണെങ്കിൽ ഹൃദയസ്തംഭനം എങ്ങനെ വന്നു എന്നാണ് വീട്ടുകാർക്ക് അറിയേണ്ടത്. ബാലഭാസ്കർ അപകടത്തിൽ പെട്ടപ്പോൾ വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസിന് വ്യക്തമായതോടെ സംശയനിഴലിലാകുന്നത് ബാലഭാസ്കിന്റെ ഭാര്യയെ ചികിത്സിച്ചിരുന്ന ഡോക്ടറും കുടുംബവും .

 

എന്നാൽ  അന്വേഷണം അർജൂനിൽ  മാത്രം കേന്ദ്രീകരിക്കാൻ ഒരു ഉന്നത സി പി എം നേതാവിന്റെ ബന്ധുക്കൾ പോലീസിൽ ഇടപെടൽ നടത്തുന്നതായി സംശയമുണ്ടെന്ന് ബാലഭാസ്കറിന്റെ കുടുംബവുമായി ബന്ധപ്പെട്ടവർ പറയുന്നു. ബാലഭാസ്കറിന്റെ പിതാവ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത  കണ്ടെത്തിയെങ്കിലും തെളിയിക്കാനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത് അത്തരം കാര്യങ്ങൾ തെളിയിക്കുന്നത് പോലീസിനെ സംബന്ധിച്ചടത്തോളം ബുദ്ധിമുട്ടായിരിക്കും. കാരണം ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളിൽ ചില സി പി എം നേതാക്കൾക്ക് പങ്കുണ്ടെന്ന് പോലീസിനറിയാം.  

 

പണം  അപഹരിക്കുന്നതിനായി   സംവിധായകൻ ബാലഭാസ്കറിനെ വാഹനാപകടമുണ്ടാക്കി കൊന്നതാണെന്നാണ്  അഛനും കുടുംബത്തിനും സംശയം. ബാഭാസ്കറിന്റെ ഭാര്യയെ അപകടമുണ്ടാക്കിയവർ അവരുടെ വരുതിയിൽ ഭീഷണിപ്പെടുത്തി നിർത്തുന്നതായും  പിതാവ് ആരോപിക്കുന്നു. ബാലുവിന്റെ വീട്ടിൽ സി സി റ്റി. വി. സ്ഥാപിക്കുകയും  അതിന്റെ വിഷ്വലുകൾ  ബാലുവിന്റെ സ്റ്റാഫിലുള്ള ഒരാളുടെ ഫോണിലെത്തുകയും ചെയ്യുന്നു. ബാലുവിന്റെ ഭാര്യയെ കാണാൻ ആരൊക്കെ വരുന്നു എന്നറിയാൻ  വേണ്ടിയാണത്രേ ഇത്.

 

സി പി എം ഉന്നതന്റെ ബന്ധുക്കൾക്ക് ബാലഭാസ്കറുമായി സാമ്പത്തിക ഇടപാടുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. എ. ടി. എം കവർച്ച കേസിലെ പ്രതികളെ സഹായിച്ചതിനാണ് അർജുന്റെ പേരിൽ ചെറുതുരുത്തി, ഒറപ്പാലം സ്റ്റേഷനുകളിൽ  കേസുകളുള്ളത്. വാഹനാപകടത്തിൽ  കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഉപയോഗിച്ച്  സുഹൃത്തുക്കൾ സ്വർണ്ണം കടത്തിയിരുന്നോ  എന്ന സംശയത്തിൽ റവന്യു ഇന്റലിജൻസ് അന്വേഷണം നടത്തിയിരുന്നു. അപകടത്തിൽപെട്ട  വാഹനത്തിൽ സ്വർണം അടങ്ങിയ ഒരു പെട്ടി ഉണ്ടായിരുന്നതായി ബാലഭാസ്കറുടെ കുടുംബം സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് ബാലഭാസ്കർ അറിയാതെ അദ്ദേഹത്തെ, പിടിയിലായ സ്വർണകടത്തുകൾ ഉപയോഗിച്ചിരുന്നോ എന്ന സംശയം ബലപ്പെട്ടിരിക്കുന്നത്. 

ബാലഭാസ്കറും കുടുംബവും സ്ഥിരം വിദേശ യാത്രകൾ നടത്തിയിരുന്നു. സ്വർണ കടത്തിൽ  പിടിയിലായ പ്രകാശനും വിഷ്ണുവുമായി അടുത്ത ബന്ധമാണ് ബാലഭാസ്കറിനും ഭാര്യക്കും ഉണ്ടായിരുന്നത്. പ്രകാശനും വിഷണുവും പറഞ്ഞാൽ ഇവരുടെ കുടുംബത്തിൽ മറുവാക്ക് ഉണ്ടായിരുന്നില്ല. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി  പ്രകാശനും വിഷ്ണുവിനും അടുത്ത ബന്ധമുണ്ട്. ബാലഭാസ്കറിനും ഇത്തരം ചില ബന്ധങ്ങൾ ഉണ്ട്. അത് കോളേജ് വിദ്യാഭ്യാസ കാലത്ത് ഉണ്ടായതാണ്. ഇത്തരം ബന്ധങ്ങൾ അഛന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തെ വഴിമുട്ടിച്ചോ എന്നും ഇന്റലിജൻസ് അന്വേഷിക്കുന്നു. 

 

ഡ്രൈവർ അർജുനെ വെറുതെ വിടാൻ സി ബി ഐ തയ്യാറല്ല. കൊല്ലത്ത് ഒരു ജ്യൂസ് ഷോപ്പിലിറങ്ങി ബാലഭാസ്കർ ജ്യൂസ് കുടിച്ചു. അതിന്റെ സി സിറ്റി വി ദൃശ്യങ്ങൾ ബാലഭാസ്കറിന്റെ മാനേജർ  എടുത്തു കൊണ്ടു പോയതായി ആരോപണം ഉയർന്നിരുന്നു. കലാഭവൻ സോബിയുടെ മൊഴി വിശ്വാസത്തിലെടുത്താൽ ബാലഭാസ്ക്കറിന്റെ വാഹനത്തിൽ സ്വർണ്ണം ഉണ്ടായിരു ന്നു എന്നാണ് കരുതുന്നത്. സ്വർണ്ണം കള്ളക്കടത്ത് ആണെന്നാണ് സി ബി ഐ കരുതുന്നത്. അതിന് തിരുവനന്തപുരം കള്ള കടത്തുമായി ബന്ധം ഉണ്ടോ എന്നാണ് സി ബി ഐ പരിശോധിക്കുന്നത്. അർജുനെ ശരിയായി ചോദ്യം ചെയ്താൽ ബാലഭാസ്ക്കറിന്റെ കാര്യത്തിൽ നടന്ന കാര്യങ്ങളുടെ ചുരുളഴിയും.അത് അന്വേഷിക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമം തുടങ്ങിയിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് മെല്‍ബണില്‍...ആദ്യ ദിനത്തിലെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 90,000 പേര്‍ക്കിരിക്കാം  (35 minutes ago)

പ്രാര്‍ത്ഥനയോടെ..... രാജസ്ഥാനില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം രണ്ടാം ദിനവും തുടരുന്നു...  (45 minutes ago)

ചാണ്ടി ഉമ്മനെ അവഗണിക്കരുത്: ചെറിയാൻ ഫിലിപ്പ്  (50 minutes ago)

സ്മാർട്ട് സിറ്റിയുടെ അഴിമതിപ്പണം സർക്കാർ നൽകേണ്ടിവരും: ചെറിയാൻ ഫിലിപ്പ്  (55 minutes ago)

ബാലഭാസ്കറിന്റെ വീട്ടിൽ ഇപ്പോൾ സംഭവിക്കുന്നത്..! അന്ന് രാത്രി സംഭവിച്ചത്...! ലക്ഷ്മി പറയുന്നു..!  (1 hour ago)

റേഡിയോ സിലോണിലെ മലയാള പരിപാടികളുടെ അവതാരകയായി പ്രവര്‍ത്തിച്ച സരോജിനി ശിവലിംഗം അന്തരിച്ചു...  (1 hour ago)

എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കി, തനിക്ക് ചുമതല തന്നില്ല... പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ രംഗത്ത്....  (1 hour ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു കിഴക്കൻ-ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മുന്ന  (1 hour ago)

ചെരുപ്പുമിട്ട് ഇരുമുടികെട്ട് എടുത്ത് വി ഡി സതീശൻ സന്നിധാനത്ത്..! എടുത്തലക്കി തിരക്കിൽ ഒരു മിനിറ്റ് കിട്ടിയെന്ന്  (1 hour ago)

പിണറായിയെ പുറത്താക്കും ഡൽഹിൽ കൂട്ടചർച്ച.. വിധി ഉടൻ പുറത്ത്  (1 hour ago)

ഏകാദശിയുടെ ഭാഗമായി ഗുരുവായൂരില്‍ ഇന്ന് ദശമിവിളക്ക്...  (1 hour ago)

യുഡിഎഫ് മതവർഗീയ ശക്തികളുടെ കൂടാരമായി മാറി ; സമൂഹത്തിൽ വിഭജനവും ഭീതിയും വളർത്തി മുസ്ലിംലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (1 hour ago)

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്കില്‍ വര്‍ദ്ധനവ്  (2 hours ago)

ലക്ഷ്മി ഇന്ന് സംസാരിക്കാൻ പോകുന്നത് ഈ രണ്ട് കാര്യങ്ങൾ വള്ളി പുള്ളിതെറ്റാതെ കലാഭവൻ സോബി..!  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ 4 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത....  (2 hours ago)

Malayali Vartha Recommends