സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാന്‍ അനുമതി; ഹൈക്കോടതി ഉത്തരവിനെതിരെ കാലടി വി സി അപ്പീല്‍ നല്കി

സമരം ചെയ്തതിന് 63 ദിവസമായി സസ്പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ ഇല്ലെന്നും പരീക്ഷ എഴുതിക്കില്ലെന്നുമാണ് വി.സിയുടെ നിലപാട്. അതേസമയം കോടതിയലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ത്ഥികള്‍. നാളെ മുതല്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരവും തുടങ്ങും. സിസ തോമസിനെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചതിന് തെളിവില്ലെന്ന അച്ചടക്ക സമിതി അംഗത്തിന്റെ റിപ്പോര്‍ട്ടും എസ്.എഫ്.ഐ പുറത്തുവിട്ടു.
കാലടി സര്‍വകലാശാലയിലെ 16 വിദ്യാര്‍ത്ഥികളാണ് സമരം ചെയ്തതിന് 63 ദിവസമായി സസ്പെന്‍ഷനില്‍ തുടരുന്നത്. വെബ്സൈറ്റ് തുറന്നു നല്‍കണമെന്നും ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാല്‍ സൈറ്റ് തുറന്നുനല്‍കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ നാളെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നത്. 3 വിദ്യാര്‍ത്ഥികള്‍ വീതം സര്‍വകലാശാലയില്‍ നിരാഹാര സമരവും തുടരും. വിഷയത്തില്‍ നിയമ യുദ്ധം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദഗനും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടികളില്‍ തീരുമാനം എടുക്കേണ്ടത് സര്‍വകലാശാലയാണെന്നും സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























