ആശുപത്രിയില്‍ നിന്ന് മടങ്ങിയ അതിഥിത്തൊഴിലാളി ആംബുലന്‍സിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ചേളാരിപ്പടിയില് ആംബുലന്‍സിനു മുന്നില്‍ ചാടി ആശുപത്രിയില്‍ നിന്ന് മടങ്ങിയ അതിഥിത്തൊഴിലാളി ആത്മഹത്യ ചെയ്തു. തലയ്ക്കു പരുക്കേറ്റ തൊഴിലാളി സംഭവ സ്ഥലത്തുതന്നെ മരിച്ചു. രാവിലെ ഇയാള്‍ ഒരു കാറിനു മുന്നിലും ചാടിയിരുന്നു. പരുക്കേറ്റ തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കുശേഷം ഇയാള്‍ താമസസ്ഥലത്തു തിരിച്ചെത്തി. പിന്നീട് വീണ്ടും പുറത്തിറങ്ങി ആംബുലന്‍സിനു മുന്നില്‍ ചാടുകയായിരുന്നു. അതിഥിത്തൊഴിലാളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍!! ശേഖരിക്കുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























