കാറിനുള്ളില്‍ പടക്കം പൊട്ടിച്ച യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

നാദാപുരം പേരോട് ടൗണിനു സമീപം കാറിനുള്ളില്‍ പടക്കം പൊട്ടി യുവാക്കള്‍ക്ക് ഗുരുതര പരുക്ക്. യുവാക്കള്‍ കാറിനുള്ളില്‍ വച്ച് പടക്കത്തിന് തീകൊളുത്തിയതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്.
നാദാപുരം പൊലീസ് കേസെടുത്തു.പൂവുള്ളതില്‍ മുഹമ്മദ് ഷഹറാസ് (32), ബന്ധു റയീസ് (26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. തലശേരിയില്‍ നിന്നും പടക്കം വാങ്ങി നാദാപുരത്തേക്ക് വരുംവഴി ആയിരുന്നു അപകടം. കാറിനു സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























