85കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

പത്തനംതിട്ടയില്‍ 85കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 12 ദിവസത്തിനുള്ളില്‍ കോടതി വിധി. പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതിയാണ് ചരിത്രം സൃഷ്ടിച്ചത്. പ്രതിയായ അരുവാപ്പുലം സ്വദേശി ശിവദാസനാണ് 15 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്.
കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ പുതിയ ഏടായി വിശേഷിപ്പിക്കാവുന്നതാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിലെ വിധി. അതിവേഗ സ്പെഷ്യല്‍ കോടതി എന്ന പേര് അന്വര്‍ത്ഥമാക്കുയാണ് ഇവിടെ. ഏറെ നാള് നീണ്ടുപോയേക്കാമായിരുന്ന വിചാരണ ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയാണ് - ജഡ്ജി ഡോണി തോമസ് വര്‍ഗീസ് വിധി പറഞ്ഞത്. പ്രോസിഷന്‍ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിച്ചതടക്കം നടപടി കള്‍ക്ക് അതിവേഗം ആയിരുന്നു.
85 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. കോന്നി പൊലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്തതായിരുന്നു കേസ്. അരുവാപ്പുലം സ്വദേശി ശിവദാസന്‍ - മേയ് 10 ന് പകല്‍ വീട്ടില്‍ കയറി 85 കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കുറ്റപത്രം. അംഗനവാടി ജീവനക്കാരിയോടാണ് സംഭവത്തെപ്പറ്റി വയോധിക വെളിപ്പെടുത്തിയത്. തുടര്‍ന്ന് കോന്നി പൊലീസ് വിവരം അറിയുകയും കേസെടുക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























