വീട്ടില്‍നിന്ന് പൊലീസ് സ്പിരിറ്റ് പിടിച്ചതിന് പിന്നാലെ ജീവനൊടുക്കി ജീപ്പ് ഡ്രൈവര്‍

തൃശൂരില്‍ പൊലീസ് വീട്ടിലെത്തി സ്പിരിറ്റ് പിടിച്ചതറിഞ്ഞ് ജീപ്പ് ഡ്രൈവര്‍ ജീവനൊടുക്കി. പുത്തൂര്‍ സ്വദേശി 52കാരനായ ജോഷിയാണ് വീടിനു സമീപത്തെ പറമ്പിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ചത്. ഒല്ലൂര്‍ പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി 7 മണിയോടെയാണ് റെയ്ഡ് നടന്നത്.
പൊലീസ് വീട്ടിലേക്ക് പോകുന്നത് സുഹൃത്തുക്കള്‍ക്കൊപ്പം പറമ്പില്‍ ചീട്ട് കളിച്ച് ഇരിക്കുകയായിരുന്ന ജോഷിയും സുഹൃത്തുക്കളും കണ്ടിരുന്നു. വീട്ടില്‍ 5 കനാസ് സ്പിരിറ്റ് ഇരിപ്പുണ്ടെന്നും രക്ഷപ്പെടാന്‍ കഴിയമോയെന്നും ജോഷി ഈ സമയം സുഹൃത്തുക്കളോട് ചോദിച്ചു. വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത ജോഷിയെ ശേഷം ആരും കണ്ടിരുന്നില്ല.
പിന്നീട് നടത്തിയ തിരച്ചിലിലാണ് പറമ്പിലെ ഷെഡ്ഡില്‍ ജോഷിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെയോടെയാണ് സ്പിറ്റ് എത്തിച്ചതെന്നാണ് വീട്ടുകാരുടെ മൊഴി. 150 ലീറ്റര്‍ സ്പിരിറ്റാണ് ജോഷിയുടെ വീട്ടില്‍നിന്നു പിടിച്ചെടുത്തത്. ജോഷിക്ക് നേരത്തെ ഷാപ്പ് നടത്തിപ്പ് ഉണ്ടായിരുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha


























