ഓണറേറിയം വര്‍ദ്ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് പ്രതിഷേധിക്കാന്‍ ആശാവര്‍ക്കര്‍

സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ മുടിമുറിച്ച് പ്രതിഷേധത്തിനൊരുങ്ങി ആശാവര്‍ക്കര്‍മാര്‍.സമരത്തിന്റെ അന്‍പതാം ദിവസമായ ഇന്നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധമുയരുന്നത്.
രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദിയിലാണിത്.അതിനിടെ നിരാഹാരസമരം പതിനൊന്നാം ദിവസത്തിലേക്കും കടന്നു. പാലോട് എഫ്.എച്ച്.സിയിലെ എസ്.എസ്.അനിതകുമാരി, പുത്തന്‍തോപ്പ് സി.എച്ച്.സിയിലെ ബീന പീറ്റര്‍, വട്ടിയൂര്‍ക്കാവ് എഫ്.എച്ച്.സിയിലെ എസ്.ബി.രാജി എന്നിവരാണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്.
സഹന സമരത്തിന്റെ വൈകാരിക നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും തങ്ങളിനിയും സഹിക്കണോയെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി പറഞ്ഞു.രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം മുന്നോട്ട് പോകുന്നത്.
"
https://www.facebook.com/Malayalivartha


























