Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ


ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം

സിനിമയെയും സംവിധായകനെയും വിമര്‍ശിച്ചത് വെറും പബ്ലിസിറ്റിക്ക് വേണ്ടി: മേജര്‍ രവിക്കെതിരെ മോഹന്‍ലാല്‍ ഫാന്‍സ്

31 MARCH 2025 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

എമ്പുരാന്‍ വിവാദത്തില്‍ സംവിധായകന്‍ മേജര്‍ രവിക്കെതിരെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്ത്. സിനിമ അണിയറപ്രവര്‍ത്തകര്‍ക്കും ഫാന്‍സുകാര്‍ക്കും ഒപ്പം ചിത്രം കണ്ടശേഷം ലോകോത്തര നിലവാരമുള്ള സിനിമയാണെന്ന് പറഞ്ഞ മേജര്‍ രവി സംവിധായകന്‍ പൃഥ്വിരാജിനെ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. ചാനലില്‍ റിവ്യൂ പറഞ്ഞശേഷം പിറ്റേദിവസം ഓന്തിനെ നാണിപ്പിക്കുന്ന വിധത്തില്‍ നിറം മാറിവന്ന് സിനിമയെയും സംവിധായകനെയും വിമര്‍ശിച്ചത് വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് ഒരു അഭിപ്രായം പറയാനുണ്ടെങ്കില്‍ അത് പറയുകതന്നെ ചെയ്യും. അതിന് സിനിമയില്‍ എന്നപോലെ ഒരു ആമുഖത്തിന്റെ ആവശ്യമില്ല. മേജര്‍ രവിയുടെ ലൈവ് വീഡിയോ കാരണം മോഹന്‍ലാലിന്റെ പിറ്റേന്ന് വന്ന ഖേദപ്രകടനം എല്ലായിടത്തും ഒരു മാപ്പപേക്ഷ പോലെ നിഴലിച്ചുവെന്നും ഫാന്‍സ് അസോസിയേഷന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമസ്‌കാരം,

ഏറെ കാലത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ തിരശീലയിലേക്ക് എത്തിയ ചിത്രമാണ് L2E: എമ്പുരാന്‍... ചിത്രം റിലീസ് ചെയ്തത് മുതല്‍ വിവാദങ്ങള്‍ക്കും തിരി കൊളുത്തി.

മലയാളക്കര ഇന്ന് വരെ കാണാത്ത രീതിയില്‍ ചിത്രം തരംഗം സൃഷ്ടിച്ച സമയത്ത് രാപകല്‍ സിനിമക്ക് ഒപ്പം നിന്ന ഫാന്‍സ് അടക്കം ഉള്ള സിനിമാ പ്രവര്‍ത്തകര്‍ക്കും സിനിമ സ്‌നേഹികള്‍ക്കും പ്രഹരം എന്ന രീതിയിലാണ് ലാലേട്ടന്റെ സിനിമകള്‍ എടുത്ത 'രവി' എന്ന സംവിധായകന്റെ ലൈവ് ഷോ വരുന്നത്.

Empuraan സിനിമ അണിയറപ്രവര്‍ത്തകര്‍ക്കും ഫാന്‍സുകാര്‍ക്കും ഒപ്പം കണ്ട ശേഷം ലോകോത്തര നിലവാരം ഉള്ള സിനിമാ ആണ് എന്നും സംവിധായകന്‍ പൃഥ്വിരാജിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു ചാനലില്‍ റിവ്യൂ പറഞ്ഞ അദ്ദേഹം പിറ്റെ ദിവസം ഓന്തിനെയൂം നാണിപ്പിക്കുന്ന വിധത്തില്‍ നിറം മാറി വന്ന് സിനിമയെയും സംവിധായകനെയും വിമര്‍ശിച്ചതും വെറും പബ്ലിസിറ്റിക്ക് വേണ്ടി ആണെന്ന് നമ്മള്‍ മറക്കരുത്. കൂടാതെ എല്ലാ ഭാഗത്ത് നിന്നും പ്രഷറില്‍ നില്‍ക്കുന്ന അണിയറ പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ആണെന്ന് തെറ്റായ ധാരണകള്‍ ഉണ്ടാക്കാനും ഇയാള്‍ക്ക് കഴിഞ്ഞു. ഇയാള്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാന്‍ മാത്രം വിഡ്ഢികള്‍ ആണ് കേരളത്തിലെ ജനങ്ങള്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല... പക്ഷേ ഇയാളുടെ സ്വന്തം താല്‍പര്യം ലാലേട്ടന്റെ താല്‍പര്യമെന്ന് പറഞ്ഞു നടക്കുന്ന മാധ്യമങ്ങള്‍ ഒന്ന് മനസ്സിലാക്കുക, ലാലേട്ടന്‍ സുഹൃത്തുക്കളെ അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട്, അതിനാല്‍ അവരാല്‍ അദ്ദേഹത്തിന്റെ ദേഹത്ത് തെറിക്കുന്ന ചെളികള്‍ അദ്ദേഹം കണ്ടില്ല എന്ന് വെക്കാറാണ് പതിവ്...

നല്ല സൗഹൃദങ്ങള്‍ നമുക്ക് നന്മകള്‍ കൊണ്ടു വരും മറിച്ചായാല്‍ അതാകും ലോകത്തെ ഏറ്റവും വലിയ അപകടങ്ങളില്‍ നമ്മളെ എത്തിക്കുക...

മോഹന്‍ലാല്‍ എന്ന ഒരു വ്യക്തിക്ക് ഒരു അഭിപ്രായം പറയാന്‍ ഉണ്ടെങ്കില്‍ അത് പറയുക തന്നെ ചെയ്യും, അതിനു സിനിമയില്‍ എന്നപോലെ ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ??

ഒരിക്കലുമില്ല എന്ന് തന്നെ പറയും... തലേന്നത്തെ ഒറ്റ ലൈവ് കൊണ്ടു കേരളം മൊത്തം ഉണ്ടായ പ്രതീതി എന്താണ് മോഹന്‍ലാല്‍ മാപ്പ് പറയാന്‍ പോകുന്നു... ആ ഒറ്റ കാരണത്താല്‍ പിറ്റേന്ന് വന്ന ഖേദ പ്രകടനം എല്ലായിടത്തും ഒരു മാപ്പ് അപേക്ഷ പോലെ നിഴലിച്ചു... ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ.... ആപത്തില്‍ അല്ലെ, ഒറ്റപെടുമ്പോള്‍ നമുക്ക് താങ്ങാവേണ്ടത് സൗഹൃദങ്ങള്‍ തന്നെ ആണ്, എന്ന് വെച്ചിട്ടു ഒരിക്കലും വേലിയേല്‍ കിടക്കുന്ന പാമ്പ് ആകാന്‍ നില്‍ക്കരുത്... ആര്‍ക്കും ആരുടേയും കാര്യം മുന്‍കൂട്ടി വിളിച്ചു പറയാന്‍ ആരും അനുവാദം കൊടുത്തിട്ടുള്ളതായി ഞങ്ങള്‍ കരുതുന്നില്ല...

കേരളത്തില്‍ ഇന്നുള്ളതില്‍ ഏറ്റവും സെന്‍സിറ്റീവ് കണ്ടന്റ് 'മോഹന്‍ലാല്‍' തന്നെ ആണ് അത് സൂക്ഷമമായി ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ പറ്റിയില്ലേല്‍ ഞങ്ങള്‍ ആ സൗഹൃദത്തെയും സംശയിക്കും ചോദ്യം ചെയ്യും....

കാരണം ഇതിന് മുന്‍പും ഇതേ വ്യക്തിയില്‍ നിന്നും ഇങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ട്... വയനാട് ഉരുള്‍പൊട്ടല്‍ സമയത്ത് ലാലേട്ടനും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഈ ഒരു വ്യക്തിയുടെ മാത്രം ബുദ്ധിയും കഴിവും കൊണ്ട് ആണെന്ന് പറഞ്ഞു നടന്നു അവിടെയും ഇയാള്‍ സ്വയം ആളായി നിന്നു.

വിശ്വശാന്തി ഫൗണ്ടേഷന്റെ ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്ത അദ്ദേഹത്തിന്റെ ജോലി അല്ലെങ്കില്‍ സര്‍വീസ് അത് അയാളുടെ മാത്രം ക്രെഡിറ്റ് ആക്കാന്‍ അയാള്‍ അന്നും ശ്രമിച്ചു. ഒരിക്കല്‍ കൂടി, ജനങ്ങള്‍ വിഡ്ഢികള്‍ അല്ലാത്തത് കൊണ്ട് അതൊന്നും വിശ്വസിച്ചില്ല.

ലാലേട്ടനെ പോലെ ഒരാള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസിന് മുന്‍പ് കാണില്ല, ഒന്നുമറിയാതെ പോയി അഭിനയിക്കുന്നു എന്നെല്ലാം അടിച്ച് വിട്ട് അവിടെയും സെന്‍സിറ്റീവ് കണ്ടന്റ് ഉണ്ടാക്കി ആളാകാന്‍ നോക്കുക ആണ് ഈ പ്രമുഖന്‍.

വളരെ പണ്ട് ഇയാളുടെ രീതികള്‍ മനസ്സിലാക്കും മുന്‍പ് അസോസിയേഷന് ഒരു വാഗ്ദാനം നല്‍കി... ഒരു സല്‍കര്‍മ്മം... ലാലേട്ടന്‍ പറഞ്ഞിട്ട് എന്ന് പറഞ്ഞു ഞങ്ങളെ അറിയിച്ച ആ കാര്യം വിശ്വസിച്ച ഞങ്ങള്‍ വളരെ വൈകി ആണ് അറിഞ്ഞത് അതും ഇയാള് അപ്പോളത്തെ ഒരു ഹീറോയിസത്തിന് വേണ്ടി വെറുതെ പറഞ്ഞത് ആണെന്നും ഇക്കാര്യം ലാലേട്ടന്‍ അറിഞ്ഞിട്ട് പോലും ഇല്ല എന്നും.

ദയവ് ചെയ്തു പ്രിയ മാധ്യമ സുഹൃത്തുക്കള്‍ ഒന്ന് മനസ്സിലാക്കുക, ഇതുപോലെ ഉള്ള സ്വലാഭം ലക്ഷ്യം വച്ച് കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളുടെ സ്വരം ലാലേട്ടന്റെ സ്വരമായി കണക്കാക്കതിരിക്കുക...

'സിനിമയെ സിനിമ ആയി തന്നെ കാണാന്‍ ശ്രമിക്കുക'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (8 minutes ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (15 minutes ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (2 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (3 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (3 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (3 hours ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ  (3 hours ago)

ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം... നിരവധി പേർക്ക് പരുക്ക്  (3 hours ago)

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ  (4 hours ago)

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴ സാധ്യത;ജാഗ്രത  (4 hours ago)

ഓരോ വ്യക്തിയുടേയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്; ഏത് തരത്തിലുള്ള ആക്രമണവും ഭരണഘടനയ്ക്ക് എതിരാണ്; ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്  (4 hours ago)

കേരള പോലീസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയായ 'മെഗാ കോമ്പിംഗ്-2'- വിൻ്റെ ഭാഗമായി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി; വാഹന പരിശോധനയുടെ ഭാഗമായി സംസ്ഥാനത്താകെ 34,180 വാഹനങ്ങൾ പരിശോധിച്ചു  (4 hours ago)

ഒളിവിൽപ്പോയ ഭർത്താവിനെ തൂക്കി... ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത് ടിന്നർ ഒഴിച്ച് തീകൊളുത്തി; രക്ഷിക്കാൻ ഓടിയ മകനും പൊള്ളലേറ്റു, ഒളിവിൽ പോയ ഭർത്താവ് ഷൊർണൂരിൽ പിടിയിൽ  (4 hours ago)

Malayali Vartha Recommends