ഭർത്താവിന് ലൈംഗീക താൽപ്പര്യമില്ല..! വിവാഹം പങ്കാളിയുടെ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കാൻ അധികാരം നൽകുന്നില്ല; ഭാര്യക്ക് വിവാഹമോചനം നൽകി വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർണായകമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. ഭാര്യക്ക് വിവാഹമോചനം നൽകികൊണ്ടാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിവാഹം പങ്കാളിയുടെ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കാൻ അധികാരം നൽകുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭർത്താവിന് ആത്മീയതയിൽ മാത്രമാണ് താൽപര്യം . ആത്മീയത സ്വീകരിക്കാൻ തന്നെ നിർബന്ധം ചെലുത്തുന്നു എന്നും യുവതി നൽകിയ വിവാഹമോചന ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.
യുവതി നൽകിയ വിവാഹമോചന ഹർജിക്കെതിരെ, ഭർത്താവ് നൽകിയ അപ്പീലിലാണ് കോടതി ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. പഠനം അടക്കമുള്ള കാര്യങ്ങൾക്ക് ഭർത്താവ് അനുവദിക്കുന്നില്ല. ഭർത്താവിന് താൽപര്യം ആത്മീയത മാത്രമാണ്. ലൈംഗികതയിൽ താൽപര്യം ഇല്ല എന്നും ഭാര്യ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. എന്നാൽ വിശ്വാസങ്ങളെയോ ആത്മീയതയെയോ പങ്കാളിക്ക് നിയന്ത്രിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഭാര്യയെ തനിക്കിഷ്ടമുള്ള ആത്മീയ ജീവിതം സ്വീകരിക്കാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും ഹൈക്കോടതി. നേരത്തെയും യുവതി വിവാഹമോചനം ആവശ്യപ്പെട്ട് മൂവാറ്റുപുഴ കുടുംബ കോടതിയെ സമീപിച്ചിരുന്നു . അവിടെ നിന്നും വിവാഹമോചനം കിട്ടി. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു . ഈ സാഹചര്യത്തിലാണ് കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയിരിക്കുന്നത് .
https://www.facebook.com/Malayalivartha


























