മാരത്തോണ്‍ റണ്ണര്‍ ഫൗജ സിംഗ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

മാരത്തോണ്‍ റണ്ണര്‍ ഫൗജ സിംഗ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പ്രവാസി ഇന്ത്യക്കാരനായ അമൃത്പാല്‍ സിംഗ് ധില്ലനെ(30) കഴിഞ്ഞ ദിവസമാണ് പഞ്ചാബ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫൗജ സിംഗിനെ(114) ഇടിച്ച ഫോര്‍ച്യൂണര്‍ എസ്യുവിയും കസ്റ്റഡിയിലെടുത്തു. കാനഡയിലാണ് യുവാവും കുടുംബവും താമസിക്കുന്നത്. ജലന്ധറിലെ കര്‍താര്‍പൂരിലെ ദാസൂറാണ് സ്വദേശം. തിങ്കഴാഴ്ച ഉച്ചതിരിഞ്ഞാണ് ലോകത്തിലെ ഏറ്റവും പ്രായകൂടിയ മാരത്തോണ്‍ റണ്ണറായ ഫൗജ സിംഗിനെ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തില്‍ കപൂര്‍ത്തല സ്വദേശിയായ വരീന്ദര്‍ സിങ്ങിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് വാഹനം അമൃത്പാല്‍ സിംഗിന് വിറ്റെന്ന് വരീന്ദര്‍ സിംഗ് പൊലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ടത് ഫൗജ സിംഗ് ആണെന്ന് അറിയില്ലായിരുന്നുവെന്നും മാദ്ധ്യമങ്ങളിലൂടെയാണ് മരണവാര്‍ത്ത അറിഞ്ഞതെന്നും അമൃത്പാല്‍ സിംഗ് പൊലീസിനോട് പറഞ്ഞു. യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.ഹിംസിക്കപ്പെടുക
"
https://www.facebook.com/Malayalivartha