തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് കുറ്റക്കാരനെന്ന് കോടതി

ശിക്ഷാവിധി നാളെ.... തിരുവനന്തപുരം കാട്ടാക്കടയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് കുറ്റക്കാരനെന്ന് കോടതി.
വഞ്ചിയൂര്‍ എംഎസിറ്റി ഫാസ്റ്റ് ട്രാക്ക് കോടതിയുടെതാണ് കണ്ടെത്തല്‍. പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെയാണ് പ്രതിയായ പ്രിയരഞ്ജന് കാറിടിച്ച് കൊലപ്പെടുത്തിയത്. പുളിങ്കോട് ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് കുട്ടി ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് കാരണം.
2023 ആഗസ്റ്റ് 30ന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡിലാണ് സംഭവം. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായക തെളിവായി ഹാജരാക്കിയത്. ആദിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ സൈക്കിളില്‍ കയറുമ്പോള്‍ പ്രിയരഞ്ജന് അമിതവേഗത്തില്‍ കുട്ടിയുടെ നേര്‍ക്ക് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നെന്നാണ് കേസ്.
https://www.facebook.com/Malayalivartha

























