എറണാകുളത്ത് വയോധികന് സ്വന്തം വീട്ടിലെ കിണറില്‍ വീണ് മരിച്ചു... .

സങ്കടക്കാഴ്ചയായി... എറണാകുളത്ത് വയോധികന് സ്വന്തം വീട്ടിലെ കിണറില്‍ വീണ് മരിച്ചു. അശമന്നൂര്‍ ചെറുകുന്നം വലിയപറമ്പില്‍ വീട്ടില്‍ ദിവാകരന് (86) ആണ് മരിച്ചത്. 25 അടി താഴ്ചയുള്ള കിണറിലാണ് ഇദ്ദേഹം വീണത്.
കിണറ്റില്‍ 12 അടിയോളം വെള്ളമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം നടന്നത്. ഉടന്‍ തന്നെ പെരുമ്പാവൂര്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha
























